കുവൈത്തില്‍ 'കലോല്‍സവ തനിമ 2017' വെള്ളിയാഴ്ച മുതല്‍

  

Updated: Dec 7, 2017, 11:40 AM IST
കുവൈത്തില്‍ 'കലോല്‍സവ തനിമ 2017' വെള്ളിയാഴ്ച മുതല്‍
Representational image

കുവൈത്ത്: കുവൈത്തിലെ വലിയ സ്‌കൂള്‍ യുവജനോല്‍സവമായ കലോല്‍സവ തനിമ 2017 വെള്ളിയാഴ്ച മുതല്‍ തിരിതെളിയും‍. കലോല്‍സവത്തിന്‍റെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്ക് സ്‌കൂളുകള്‍ ആവേശകരമായ സ്വീകരണമാണ്‌  നല്‍കിയത്. ഐ.വി.ശശി നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് ഇന്‍റര്‍ സ്‌കൂള്‍ കലോല്‍സവം വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ നടക്കുക.

21 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 1200ല്‍ അധികം കുട്ടികളാണ് രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരക്കുന്നത്. ആര്‍ട്ടിസ്റ്റ് സുജാതനായിരുന്നു വിളംബര ജാഥയിലെ മുഖ്യാതിഥി. വിളംബര ജാഥയെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. തനിമ കുവൈത്ത് ഭാരവാഹികളായ ജോണി കുന്നില്‍, ബാബുജി ബത്തേരി, ബിനോയ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു വിളംബര ജാഥ. 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close