തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സിന് തീ പിടിച്ചു;എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍

Last Updated : Aug 3, 2016, 05:45 PM IST
തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സിന് തീ പിടിച്ചു;എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍

 തിരുവനന്തപുര​ത്ത്​ നിന്നും ദുബൈയിലെത്തിയ എമിറേറ്റ്​സ്​ വിമാനത്തിന്​ തീ പിടിച്ചു. ലാൻഡ്​ ചെയ്യുന്നതിന്​ തൊട്ടുമുമ്പ്​ വിമാനത്തി​ന്‍റെ ടയർ പൊട്ടിയാണ്​ അപകടമുണ്ടായത്​. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

 


Courtesy: Twitter

തിരുവനന്തപുരത്ത് നിന്നും ദുബായില്‍ എത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു. തീ വ്യാപിക്കുന്നതിനു മുമ്പ് എമര്‍ജെന്‍സി വാതിലിലൂടെ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെല്ലാം സുരക്ഷിതരാണ്. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.  തീ പിടിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.


Courtesy: Twitter

Trending News