നിപാ വൈറസ്: മുന്നറിയിപ്പുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

കേരളത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയുടെ പാർശ്വഫലങ്ങൾ മറ്റു രാജ്യങ്ങളിലും പ്രതിഫലിച്ചു തുടങ്ങി.

Last Updated : May 24, 2018, 06:35 PM IST
നിപാ വൈറസ്: മുന്നറിയിപ്പുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ബഹറിൻ: കേരളത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്ന നിപാ വൈറസ് ബാധയുടെ പാർശ്വഫലങ്ങൾ മറ്റു രാജ്യങ്ങളിലും പ്രതിഫലിച്ചു തുടങ്ങി.

വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ബഹറിൻ‍, യു.എ.ഇ രാഷ്ട്രങ്ങളുടെ കോണ്‍സുലേറ്റുകളാണ് ഔദ്യോഗിക ട്വിറ്റര്‍ പേജുകള്‍ മുഖേനെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ബഹറിൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലുള്ള ബഹറിൻ കോണ്‍സുലേറ്റാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. 

അതേസമയം, ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് യു.എ.ഇ ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.ഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

ഇപ്പോള്‍ കേരളത്തിലുള്ള പൗരന്‍മാരും വൈറസ് ബാധയുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അതുകൂടാതെ കേരള - ഇന്ത്യ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കരുതലുകളും പ്രഖ്യാപനങ്ങളും ശ്രദ്ധിക്കണമെന്നും കോണ്‍സുലേറ്റുകളുടെ അറിയിപ്പിലുണ്ട്.

 

 

Trending News