സൗദി: 12 മേഖലകളിൽ സെപ്റ്റംബർ മുതൽ സ്വദേശീവത്ക്കരണം

പ്രവാസികള്‍ ഏറെ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമായ 12 മേഖലകളിൽ കൂടി സ്വദേശീവത്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ച് സൗദി. തൊഴിൽ - സാമൂഹ്യ വികസന വകുപ്പ് ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക. ഹിജ്‌റ വർഷാരംഭമായ സെപ്റ്റംബര്‍ 11 മുതൽ മൂന്ന് ഘട്ടങ്ങളായാവും സ്വദേശീവത്ക്കരണം നടപ്പാക്കുക. അഞ്ചു മാസത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കും.

Last Updated : Feb 6, 2018, 03:09 PM IST
 സൗദി: 12 മേഖലകളിൽ സെപ്റ്റംബർ മുതൽ സ്വദേശീവത്ക്കരണം

സൗദി: പ്രവാസികള്‍ ഏറെ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതുമായ 12 മേഖലകളിൽ കൂടി സ്വദേശീവത്ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ച് സൗദി. തൊഴിൽ - സാമൂഹ്യ വികസന വകുപ്പ് ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക. ഹിജ്‌റ വർഷാരംഭമായ സെപ്റ്റംബര്‍ 11 മുതൽ മൂന്ന് ഘട്ടങ്ങളായാവും സ്വദേശീവത്ക്കരണം നടപ്പാക്കുക. അഞ്ചു മാസത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കും.

ഈ വാര്‍ത്ത‍ പ്രവാസികളില്‍ ഏറെ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. സ്വദേശീവത്ക്കരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മേഘലകളില്‍ വസ്ത്രക്കട, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് കടകൾ, ബേക്കറി, കണ്ണട, വാച്ച് കടകളെല്ലാം ഉള്‍പ്പെടും. 

സ്വന്തം നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ തീരുമാനവും.

ആദ്യ ഘട്ടത്തില്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍ എന്നിവ കൂടി സ്വദേശിവല്‍കൃതമാകും. അവസാന ഘട്ടത്തില്‍ ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവയാണ് ഇവ.

പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും മുന്‍ നിശ്ചിത വനിതാ സംവരണ തോത് ബാധകമാണ്. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ചുള്ള അജണ്ട തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് വിജയകരമായി അവ നടപ്പിലാക്കാനും മന്ത്രാലയ൦ തീരുമാനിച്ചിട്ടുണ്ട്.

 

Trending News