ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി സൗദി. 

Last Updated : Nov 17, 2018, 07:11 PM IST
ആരോഗ്യ മേഖലയില്‍ നിയന്ത്രണങ്ങളുമായി സൗദി

റിയാദ്: ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്താനുള്ള തീരുമാനവുമായി സൗദി. 

ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രി. സ്വദേശികള്‍ക്ക് കൂടുതല്‍ അനുകൂലമായ ചില തസ്തികകളില്‍ വിദേശികളെ പിരിച്ചുവിടുമെന്നും മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. 

ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്‍റെ ഭാഗമായി കടുത്ത നടപടികളുമായി സൗദി ആരോഗ്യ മന്ത്രാലയം രംഗത്തെത്തുന്നത്. ചില സ്തികളില്‍ സ്വദേശികള്‍ തൊഴില്‍ കിട്ടാതെ പുറത്തു നില്‍ക്കുകയാണ് അതിനാല്‍ മതിയായ യോഗ്യതകളുള്ള സ്വദേശികളെ വിദേശികള്‍ക്കു പകരം നിയമിക്കാനാണ് മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നത്.

ഇതിനകം തന്നെ ഏതാനും സ്‌പെഷ്യലൈസേഷനുകളില്‍ വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മേഖകളില്‍ 22,000 തൊഴിലവസരങ്ങള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍, 86 സൗദികള്‍ മാത്രമാണ് ഇവ പ്രയോജനപ്പെടുത്താന്‍ അവസരം.

വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം സൗദി ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കിവരികയാണ്. അവസാന ഘട്ടത്തില്‍ 120 വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം അത്രയും സൗദികള്‍ക്ക് നിയമനം നല്‍കും. 

380 വിദേശ ദന്ത ഡോക്ടര്‍മാര്‍ക്കു പകരം സൗദി ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് നഴ്‌സിംഗ് നഴ്‌സിംഗ് മേഖലയില്‍ 27,000 നഴ്‌സുമാരെ ആവശ്യമാണ്. നഴ്‌സിംഗ് മേഖലയിലെ കുറവ് നികത്താന്‍ മന്ത്രാലയം ശ്രമിച്ചുവരികയാണ്. ഈ മേഖലയില്‍ സൗദികള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.

ഇതോടൊപ്പം തന്നെ, സ്വകാര്യ ആശുപത്രികളിലേക്ക് റെസിഡന്റ് ഡോക്ടര്‍ പ്രൊഫഷനില്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് വിസ നിര്‍ത്തിവെക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയവും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സംയുക്തമായാണ് ശക്തമായ സ്വദേശി വല്‍ക്കരണത്തിനു പദ്ധതികള്‍ തയ്യാറാക്കുന്നത്.

 

Trending News