സൗദിയില്‍ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ: 50,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും

സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷാ നടപടികളുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്നും ശിക്ഷാ കാലാവധിക്കു ശേഷം വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 

Last Updated : Aug 2, 2017, 05:29 PM IST
സൗദിയില്‍ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷ: 50,000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും

ദമാം: സൗദിയില്‍ പൊതുമാപ്പ് അവസാനിച്ചതോടെ നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷാ നടപടികളുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകര്‍ക്ക് ആറു മാസം തടവും 50,000 റിയാല്‍ പിഴയും ചുമത്തുമെന്നും ശിക്ഷാ കാലാവധിക്കു ശേഷം വിദേശികളെ നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 

സ്‌പോണ്‍സറുടെ മറയവില്‍ സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു മാസം തടവും ശിക്ഷ ലഭിക്കും.ഇതിനു പുറമെ സ്വന്തം ബിസിനസ്സ് നടത്താന്‍ സഹായം ചെയ്യുന്ന സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ വിധിക്കും. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനുവേണ്ടി നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്താനുള്ള ശ്രമം തുടരുമെന്നും ആഭ്യന്തര വകുപ്പും തൊഴില്‍ വകുപ്പും വ്യക്തമാക്കി.

നാലു മാസം നീണ്ടു നിന്ന പൊതുമാപ്പ് അവസാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയെങ്കിലും ഇനിയും നിരവധി വിദേശികള്‍ ഇത്തരത്തില്‍ രാജ്യത്തു കഴിയുന്നതായാണ് അധികൃതര്‍ കരുതുന്നത്. 

വിദേശികള്‍ സ്വന്തം നിലയില്‍ ജോലി ചെയ്യുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല.താമസാനുമതിരേഖയായ ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുളള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും തൊഴില്‍ നിയമലംഘകരായി കണക്കാക്കി ശിക്ഷ വിധിക്കും.

Trending News