നവവധുവിനെ വിദേശത്തെത്തിച്ച് പെൺവാണിഭം; ഭർത്താവ് ഉൾപ്പെടെ മൂന്നുപേർക്ക് ശിക്ഷ

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വധുവിനെയും കൊണ്ടിറങ്ങിയ വരൻ ശേഷം ഒരു ഹോട്ടലിലേക്ക് പോകുകയും അവിടെ  പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെക്കുകയും ഭീഷണിപ്പെടത്തുകയും അപരിചിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 02:26 PM IST
  • നവവധുവിനെ വിദേശത്തെത്തിച്ച് പെൺവാണിഭം
  • മൂന്ന് പേര്‍ക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ
  • സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവും അയാളുടെ ആദ്യ വിവാഹത്തിലെ മകനും മറ്റൊരാളുമാണ് പ്രതികള്‍
നവവധുവിനെ വിദേശത്തെത്തിച്ച് പെൺവാണിഭം; ഭർത്താവ് ഉൾപ്പെടെ  മൂന്നുപേർക്ക് ശിക്ഷ

മനാമ: നവവധുവിനെ വിദേശത്തെത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ശിക്ഷ.  10 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ്. ബഹ്റൈന്‍ കോടതി വിധിച്ചത്. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവും അയാളുടെ ആദ്യ വിവാഹത്തിലെ മകനും മറ്റൊരാളുമാണ് പ്രതികള്‍.

Also Read: Hajj 2023: ഹജ്ജ് 2023: നാലാം ബാച്ച് റെഡി.. പ്രത്യേക പരിശീലനം പൂർത്തിയാക്കി 255 വനിതാ കേഡറ്റുകൾ

ഈ യുവതിയെ ഭര്‍ത്താവാണ് പലര്‍ക്കും കാഴ്ചവെച്ച് പണം വാങ്ങാന്‍ ശ്രമിച്ചത്. ഇയാൾക്കൊപ്പം ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 21 വയസുകാരനും, കുടുംബ സുഹൃത്തായ 49 വയസുകാരനുമാണ് പോലീസിന്റെ പിടിയിലായത്. ഇവരെല്ലാം സിറിയന്‍ പൗരന്മാരാണ്. ഇത് സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ ഒരു നീക്കമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഇവരുടെ വിവാഹം നടന്നത് സിറിയയില്‍ വെച്ചായിരുന്നു വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് ഇയാൾ യുവതിയെ  ബഹ്റൈനിലേക്ക് കൊണ്ടുവരുന്നത്. സെപ്‍റ്റംബര്‍ 18 നായിരുന്നു ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ശേഷം ഇവർ ഒരു ഹോട്ടലിലേക്ക് പോകുകയും അവിടെ  പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെക്കുകയും ഭീഷണിപ്പെടത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.

Also Read: 30 വർഷത്തിന് ശേഷം ശനി സ്വന്തം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി! 

എന്നാല്‍ ധൈര്യപൂര്‍വ്വം അവിടെ നിന്നും രക്ഷപ്പെട്ട യുവതി ഒക്ടോബർ 18 ന് ബഹ്റൈന്‍ പോലീസിനെ സംഭവങ്ങളെല്ലാം അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം ഇവര്‍ കോടതിയില്‍ വിചാരണയ്ക്കിടെ ജഡ്ജിമാരുടെ മുന്നില്‍ പറഞ്ഞു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷയും,  ശിക്ഷ അനുഭവിച്ച ശേഷം ഇവരെ മൂന്ന് പേരെയും ബഹ്റൈനില്‍ നിന്ന് നാടുകടത്താനും ഉത്തരവിട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News