Bahrain: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഹൂതി ആക്രമണം; 2 ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു

Bahrain News: മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീവരാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 05:12 PM IST
  • ഹൂതി ആക്രമണത്തില്‍ 2 ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു
  • ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
  • ആക്രമണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്
Bahrain: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഹൂതി ആക്രമണം; 2 ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു

മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 

Also Read: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ

ആക്രമണം നടന്നത് തിങ്കളാഴ്ച പുലര്‍ച്ചെയാണ്. ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീവരാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ഹ്​​റൈ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ ​ഈ​സ എ​യ​ർ​ബേ​സി​ലെ​ത്തി​ച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​​ക​ളോ​ടെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ സൈ​നി​ക ഓ​ഫി​സ്​ ചീ​ഫ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ന്നു​ഐ​മി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അ​ന്നു​ഐ​മി തു​ട​ങ്ങി​യ ഉ​യ​ർ​ന്ന വ്യ​ക്​​തി​ത്വ​ങ്ങ​ളു​ടെ​യും സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങുകയായിരുന്നു.

Also Read: Budh Gochar: ഒക്ടോബർ 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചനം അറിയിച്ചിട്ടുണ്ട്. കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.  ബി.ഡി.എ​ഫ് സു​പ്രീം​ ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖലീ​ഫ എ​ന്നി​വ​ർ വീരമൃത്യു വരിച്ച സൈ​നി​ക​രു​ടെ കു​ടും​ബാംഗങ്ങളെ അ​നു​ശോ​ച​നം അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News