സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുത്ത് യുഎഇ

ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോചിപ്പും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Last Updated : Apr 10, 2018, 08:20 PM IST
സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുത്ത് യുഎഇ

ദുബായ്: ലോകത്ത് ആദ്യമായി സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷിക്കാന്‍ തയ്യാറാവുകയാണ് യുഎഇ റോഡ്‌ ട്രാവല്‍ അതോറിറ്റി. അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ അപകടമുണ്ടായാല്‍ ഉടന്‍ രക്ഷാസംവിധാനമൊരുക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പരീക്ഷിക്കുന്നത്.

അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതമോ ഉണ്ടായാല്‍ ഉടന്‍ പൊലീസിനും ആംബുലന്‍സ് സേവന കേന്ദ്രത്തിലേക്കും ഒരേപോലെ സന്ദേശം എത്തുന്ന സംവിധാനമാണ് സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമീകരിച്ചിരിക്കുന്നത്.

വേൾഡ്​ ട്രേഡ്​ സെന്‍ററിൽ ഇന്നലെ ആരംഭിച്ച ദുബായ് ഇൻറർനാഷനൽ ഗവണ്‍മെന്‍റ്​ അച്ചീവ്​മെന്റ്സ് ആന്‍ഡ്​ എക്​സിബിഷനില്‍ സ്മാര്‍ട്ട്‌ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോചിപ്പും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

മെയ്​ മാസം മുതൽ ഈ വർഷം അവസാനം വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന സ്മാര്‍ട്ട്‌ നമ്പർ പ്ലേറ്റുകൾ അടുത്ത വർഷം മുതൽ സമ്പൂർണമായി നടപ്പാക്കാനാണ്​ പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Trending News