ഈ 5 തരം വൈനുകള്‍ നിങ്ങളുടെ ത്വക്കിനെ നശിപ്പിക്കും!

  • May 05, 2018, 16:50 PM IST
1 /6

സ്വന്തം നിറത്തെയും രൂപത്തെയും കുറിച്ച് ചിന്തയുള്ളവര്‍ മദ്യപാനം നിര്‍ത്തേണ്ടി വരും.  ഒരുപക്ഷെ, മദ്യത്തിനോടുള്ള നിങ്ങളുടെ ആസക്തി ഒഴിവാക്കിയില്ലെങ്കില്‍ അതില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തെ അപകടമായ രീതിയില്‍ ബാധിക്കും.  അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ ഗവേഷണത്തില്‍ തെളിഞ്ഞതാണ് ഈ 5 തരം വൈനുകള്‍ ഉപയോഗിക്കുന്നവരുടെ ത്വക്ക് നശിച്ചുപോകുന്നുണ്ടെന്ന്.   

2 /6

ബിയര്‍- നിങ്ങള്‍ ബിയറിന് അടിമയാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരും. ബിയര്‍ നിങ്ങളുടെ ത്വക്കിനെ മാത്രമല്ല നിങ്ങളുടെ മുഖത്തിന്‍റെ തിളക്കം നശിക്കാനും കാരണമാണ്.  ബിയറില്‍ പഞ്ചസാരയും, ഉപ്പും ഒരേ അളവില്‍ അടങ്ങിയിട്ടുണ്ട്. മദ്യത്തിന്‍റെ കൂടെ അധികയളവില്‍ പഞ്ചസാരയും ഉപ്പും ശരീരത്തില്‍ എത്തുന്നത് മുഖം വീര്‍ക്കുന്നതിനും ത്വക്ക് ചീത്തയാകുന്നതിനും കാരണമാകുന്നു.

3 /6

വെള്ള വൈന്‍: ഇനി നിങ്ങള്‍ക്ക് വെള്ള വൈനിനോടാണ് താല്‍പര്യം എങ്കില്‍ എത്രയും പെട്ടെന്ന് ആ താല്‍പര്യം അവസാനിപ്പിച്ചോള്ളൂ. അമേരിക്കയുടെ ബ്രൗൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ചെറിയ അളവില്‍ വെള്ള വൈന്‍ ഉപയോഗിക്കുന്നത് മുഖകാന്തി നഷ്ട്ടപ്പെടുമെന്നാണ്. 

4 /6

റെഡ് വൈന്‍- ഇനി നിങ്ങള്‍ക്ക് ചുവന്ന വൈന്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന ചിന്തയുണ്ടെങ്കില്‍ ഇനി അതുവേണ്ട. ചുവന്ന വൈന്‍ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് വിദഗ്ധരുടെ ചിന്തയെങ്കിലും നിങ്ങള്‍ക്ക് മുന്നേ ത്വക്ക് സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ചുവന്ന വൈനിന്‍റെ സേവനം നിങ്ങളുടെ മുഖത്തും ശരീരത്തും ചുവന്ന പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

5 /6

റം or വിസ്ക്കി- റമ്മിന്‍റെയും വിസ്ക്കിയുടെയും ഉപയോഗം മുഖത്തിനെ വല്ലാതെ ബാധിക്കുകയില്ലയെങ്കിലും ഇതില്‍ സോഡ ചേര്‍ത്ത് കഴിക്കുന്നത് നല്ലതല്ല.  സോഡയില്‍ പഞ്ചസാരയുടെ കൂടെ കൃത്രിമ മധുരവും അടങ്ങിയിട്ടുണ്ട് ഇത് ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരത്തെ മോശമായ രീതിയില്‍ ബാധിക്കും.

6 /6

കോക്ക്ടെല്‍- ഇത് പല തരത്തിലുള്ള മധ്യങ്ങളുടെ മിശ്രിതമാണ്.  അതുകൊണ്ട് തന്നെ ഇതില്‍ പല ചേരുവകകളും ആയിരിക്കും.  ഇതിന്‍റെ ഉപയോഗം നിങ്ങള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും.

You May Like

Sponsored by Taboola