Adventure Places: സാഹസികത ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്

അവധിക്കാലമെത്തുമ്പോള്‍ വിരസമായ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്? അല്പം സാഹസികത  ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍ എങ്കില്‍  സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. സാഹസികതയും പ്രകൃതി സൗന്ദര്യവും ഒത്തിണങ്ങിയ ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് പുതിയ ഒരു അനുഭവ മായിരിയ്ക്കും... 

Adventure Places: അവധിക്കാലമെത്തുമ്പോള്‍ വിരസമായ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത് എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്? അല്പം സാഹസികത  ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍ എങ്കില്‍  സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. സാഹസികതയും പ്രകൃതി സൗന്ദര്യവും ഒത്തിണങ്ങിയ ഈ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് പുതിയ ഒരു അനുഭവ മായിരിയ്ക്കും... 

1 /5

  പാലോലം കയാക്കിംഗ്, ഗോവ ഗോവയിലെ പാലോലം ബീച്ചിലെ കുറേ നിമിഷങ്ങള്‍ നിങ്ങളെ ഈ ബീച്ചിന്‍റെ ആരാധകനാക്കും. ഇവിടെ ഡോൾഫിനുകളെയും  കാണാൻ സാധിക്കും. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

2 /5

  ഹിമാചൽ പ്രദേശിലെ ബീര്‍ ബില്ലിംഗ് പാരാഗ്ലൈഡിംഗ് നിങ്ങൾക്കും ആകാശത്ത് പറക്കുന്ന ഒരു അനുഭവം വേണോ? എനില്‍ സന്ദര്‍ശിക്കാം  ഹിമാചൽ പ്രദേശിലെ ബിർ ഗ്രാമത്തിലെ പാരാഗ്ലൈഡിംഗ്... ഇത് നിങ്ങളുടെ  ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുല്യമായിരിക്കും.

3 /5

  കർണാടകയിലെ ദണ്ഡേലിയിൽ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് റാഫ്റ്റിംഗിന് ദണ്ഡേലിയിൽ കാളി നദി ഒരു നല്ല ഓപ്ഷനായിരിക്കും. ഈ അവധിക്കാലം നിങ്ങൾക്ക് ജീവിതകാലം മുഴുവന്‍ ഓർമ്മയായി മനസ്സില്‍ നിലനില്‍ക്കും.      

4 /5

  ഹിമാചൽ പ്രദേശിലെ സോളാങ് താഴ്‌വരയിലെ ട്രെക്കിംഗ് ഹിമാചൽ പ്രദേശിലെ മനോഹരമായ താഴ്‌വരകൾ മനസിന്‌ ഏറെ കുളിര്‍മ നല്‍കുന്ന കാഴ്ചയാണ്...  ഹിമാചലിലെ സോളാ൦ഗ് താഴ്‌വരയില്‍  ബിയാസ് കുണ്ഡ് ട്രെക്കിംഗിന്  ഏറ്റവും സുന്ദരമാണ്.  മെയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

5 /5

കേരളത്തിലെ കണ്ണൂരിൽ പാരാ സെയിലിംഗ് പ്രകൃതി സ്നേഹികൾക്ക് കേരളത്തിലേക്കുള്ള യാത്ര എന്നും അവിസ്മരണീയമായ ഒന്നായിരിയ്ക്കും...    നിങ്ങൾക്ക് സാഹസികത ഇഷ്ടമാണെങ്കിൽ, പാരാ സെയിലിംഗ് ചെയ്യാൻ കണ്ണൂർ വളരെ നല്ല സ്ഥലമായിരിക്കും.

You May Like

Sponsored by Taboola