Chaturgrahi Yoga 2024: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!

Chaturgrahi Yoga in Meen Rashi: ഏപ്രിൽ 23 ന് മീനരാശിയിൽ നാല് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകാൻ പോകുകയാണ്. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ചതുർഗ്രഹിയോഗം രൂപപ്പെടുകയാണ്.

Chaturgrahi Yog in Pisces: എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശിയും നക്ഷത്രവും മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടെ രാശി മാറുന്നതിലൂടെ ശുഭ-അശുഭകരമായ രാജയോഗം രൂപപ്പെടും

1 /8

Chaturgrahi Yoga in Meen Rashi: ഏപ്രിൽ 23 ന് മീനരാശിയിൽ നാല് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകാൻ പോകുകയാണ്. ഈ ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ചതുർഗ്രഹിയോഗം രൂപപ്പെടുകയാണ്. 

2 /8

Chaturgrahi Yog in Meen Rashi: എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശിയും നക്ഷത്രവും മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടെ രാശി മാറുന്നതിലൂടെ ശുഭ-അശുഭകരമായ രാജയോഗം രൂപപ്പെടും. ഇത് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബാധിക്കും

3 /8

ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഏപ്രിൽ 23 ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ രാശിചക്രം മാറാൻ പോകുകയാണ്. ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 8.52 ന് ചൊവ്വ മീനരാശിയിൽ പ്രവേശിക്കും.  

4 /8

ബുധൻ, ശുക്രൻ, രാഹു എന്നീ ഗ്രഹങ്ങൾ ഇതിനകം  മീന രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഏപ്രിൽ 23 ന് മീന രാശിയിൽ നാല് ഗ്രഹങ്ങളുടെ കൂടിച്ചേരൽ നടക്കും. ഇങ്ങനെ ഏതെങ്കിലും ഒരു രാശിയിൽ നാല് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ചതുർഗ്രഹ യോഗമുണ്ടാകും

5 /8

ഇത്തരമൊരു സാഹചര്യത്തിൽ ഏപ്രിൽ 23 ന് മീനരാശിയിൽ ചതുർഗ്രഹ യോഗം രൂപപ്പെടും. ചതുർഗ്രഹി യോഗത്തിലൂടെ ചില  രാശിക്കാരുടെ ഭാഗ്യം മാറും. ആ രാശികൾ ഏതൊക്കെ എന്നറിയാം...  

6 /8

മിഥുനം (Gemini):  ജ്യോതിഷം അനുസരിച്ച് മീന രാശിയിൽ ചതുർഗ്രഹ യോഗം രൂപപ്പെടുന്നത് മിഥുന രാശിയിലുള്ളവരിൽ ശുഭകരമായ സ്വാധീനം ചെലുത്തും. കാരണം മിഥുന രാശിയിലെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം മാറിമറിയും. കൂടാതെ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ബിസിനസ്സിൽ നല്ല പുരോഗതി, വീടോ പുതിയ വാഹനമോ വാങ്ങാനുള്ള യോഗം, തൊഴിൽ രഹിതരായവർക്ക് പുതിയ ജോലി എന്നിവ ലഭിക്കാനിടയുണ്ട്.  

7 /8

കർക്കടകം (Cancer):  കർക്കടക രാശിയിലുള്ളവർക്ക് ചതുർഗ്രഹ യോഗം വളരെയധികം ഗുണം ചെയ്യും. കാരണം കർക്കടകത്തിലെ ഒമ്പതാം ഭാവത്തിലാണ് ചതുർഗ്രഹ യോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ കർക്കടക രാശിക്കാരുടെ ഭാഗ്യം തെളിയും. ഈ കാലയളവിൽ പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകാം. സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും. വിദേശയാത്രയ്ക്ക് സാധ്യത.  

8 /8

ധനു (Sagittarius): ജ്യോതിഷ പ്രകാരം മീനത്തിൽ ശുക്രൻ, ബുധൻ, രാഹു, ചൊവ്വ എന്നിവയുടെ സംയോജനം ധനു രാശിക്കാർക്ക് ഗുണം ചെയ്യും.  ധനു രാശിയുടെ നാലാമത്തെ ഭാവത്തിൽ ഈ യോഗം രൂപപ്പെടുന്നു. ഈ കാലയളവിൽ, നിങ്ങൾക്ക് ഭൗതിക സന്തോഷത്തിൽ വർദ്ധനവ് അനുഭവപ്പെടും, പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും, സമൂഹത്തിൽ ആദരവ് വർദ്ധിക്കും, മുതിർന്ന ആളുകളിൽ നിന്ന് നിങ്ങൾക്ക് സമ്മാനങ്ങൾ ലഭിച്ചേക്കാം, പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും, കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola