Bank Customer Alert: ഏപ്രിൽ 1 മുതൽ പഴയ ചെക്ക് ബുക്ക്- IFSC, MICR Codes എന്നിവ പ്രവർത്തിക്കില്ലെന്ന് RBI

Punjab National Bank ന്റെ ഉപഭോക്താവാണെങ്കിൽ ഇക്കാര്യം അറിയുക.  അതായത് ഏപ്രിൽ 1 മുതൽ ചില മാറ്റങ്ങളുണ്ടാകും അതുകൊണ്ട് പഴയ ഐ‌എഫ്‌എസ്‌സിയും (IFSC) എം‌ആർ‌സിയും  (MICR) പ്രവർത്തിക്കില്ല. മാർച്ച് 31 നകം മാറ്റാൻ ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ ഏപ്രിൽ 1 മുതൽ ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി പണം ഇടപാട് നടത്താൻ കഴിയില്ല. ബാങ്ക് ഈ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

1 /5

പഴയ IFSC കോഡും MICR കോഡും മാറ്റിസ്ഥാപിക്കാൻ ബാങ്ക് എല്ലാ അക്കൗണ്ട് ഉടമകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പഴയ കോഡ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് 2021 മാർച്ച് 31 മുതൽ പണം ഇടപാട് നടത്താൻ കഴിയില്ല.

2 /5

പി‌എൻ‌ബിയിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (OBC), യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (UBI) എന്നീ രണ്ട് സർക്കാർ ബാങ്കുകളുടെ ലയനം നടന്നിട്ടുണ്ട്.  ലയനം 2020 ഏപ്രിൽ 1 മുതൽ നടന്നു. അവരുടെ ഉപഭോക്താക്കൾ ഇപ്പോൾ പി‌എൻ‌ബിയുമായി ചേർന്നിരിക്കുന്നു.  ഈ ലയനത്തിനുശേഷം ഇത് രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി.  ഇതിനുശേഷം ഈ ബാങ്കുകളുടെ ഉപഭോക്താക്കളോട് ഇപ്പോൾ പുതിയ ചെക്ക്ബുക്കും IFSC, MICR കോഡും വാങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്

3 /5

ബാങ്ക് പങ്കുവെച്ച ട്വീറ്റിൽ ടോൾ ഫ്രീ നമ്പറും പങ്കിട്ടിട്ടുണ്ട്.  ആ നമ്പരിൽ നിങ്ങൾക്ക് കോൾ ചെയ്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ നേടാം. ലയനത്തിനുശേഷം പി‌എൻ‌ബിയിൽ ചേർന്ന രണ്ട് ബാങ്കുകളിലെയും ഉപഭോക്താക്കൾക്ക് ഇനി പുതിയ ചെക്ക്ബുക്കും, ഐ‌എഫ്‌എസ്‌സി കോഡും ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.

4 /5

ഇതുമായി ബന്ധപ്പെട്ട ഏത് വിവരത്തിനും നിങ്ങൾക്ക് ബാങ്കിന്റെ ടോൾ ഫ്രീ നമ്പറായ 18001802222/18001032222 എന്ന നമ്പറിലും വിളിക്കാം. ഏപ്രിൽ 1 മുതൽ പഴയ ചെക്ക്ബുക്കുകളും പഴയ ഐ.എഫ്.എസ്.സി കോഡുകളും പ്രവർത്തിക്കില്ലെന്ന് ബാങ്ക് ഉപഭോക്താക്കളോട് പറഞ്ഞു.

5 /5

ഇത് മാത്രമല്ല സർക്കാർ സിൻഡിക്കേറ്റ് ബാങ്കിനെ (Syndicate bank) കാനറ ബാങ്കുമായി (Canara Bank) ലയിപ്പിക്കുകയും അലഹബാദ് ബാങ്കിനെ (Allahabad Bank) ഇന്ത്യൻ ബാങ്കുമായി  (Indian Bank) ലയിപ്പിക്കുകയും ചെയ്തു.

You May Like

Sponsored by Taboola