Bigg Boss Malayalam : ബിഗ് ബോസിൽ തരംഗമാകാൻ വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ; കാണാം ചിത്രങ്ങൾ

Bigg Boss Malayalam Season 5 Hanan : ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയാണ് ഹനാൻ

1 /5

യൂണിഫോമിൽ റോഡരികിൽ മീൻ വില്പന നടത്തിയ ഹനാൻ ഹമീദ് എന്ന മലയാളി പെൺകുട്ടിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാൻ ഇടയില്ല.

2 /5

ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്.  

3 /5

സർക്കാരിന്റെ മകൾ എന്നായിരുന്നു ഹനാനിനെ ആ സമയത്ത് വിളിച്ചിരുന്നത്. അത് കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷമാണ് ഹനാന്റെ ജീവിതത്തിൽ മറ്റൊരു പ്രതിസന്ധി വന്നെത്തിയത്. ഒരു അപകടത്തിൽ ഹനാന്റെ നട്ടെലിന് സാരമായി പരിക്കേറ്റിരുന്നു. അന്നും ഹനാനിന് സഹായമായി എത്തിയിരുന്നത് സർക്കാർ ആയിരുന്നു. 

4 /5

സംഭവം ഏറെ ചർച്ചയായ ഒന്നായിരുന്നു. സർജറി നടത്തിയിരുന്നെങ്കിലും നട്ടെലിന് പരിക്കേറ്റതുകൊണ്ട് ബുദ്ധിമുട്ടുകൾ പിന്നീടുമുണ്ടായി. പലപ്പോഴും ട്രോളുകളും വിമർശനങ്ങളും ഹനാൻ കേൾക്കേണ്ടി വന്നിരുന്നു. അതെല്ലാം സഹിച്ചുകൊണ്ടാണ് ഹനാൻ ജീവിതത്തിൽ ഓരോ നിമിഷവും പോരാടിയത്.

5 /5

ഇപ്പോൾ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുകയാണ് ഹനാൻ

You May Like

Sponsored by Taboola