Foods For Memory Power: ഓർമ്മശക്തി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ

വൈജ്ഞാനിക ആരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

  • Apr 15, 2024, 21:22 PM IST
1 /5

ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, ഫോളിക് ആസിഡ്, വിറ്റാമിൻ കെ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്.

2 /5

നട്സിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.

3 /5

തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിരിക്കുന്നു. ഇത് അൽഷിമേഴ്സ്, പാർക്കിൻസൺസ് പോലുള്ള വൈജ്ഞാനിക രോഗങ്ങളെ പ്രതിരോധിക്കുന്നു.

4 /5

ബ്രോക്കോളി പോലുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ മസ്തിഷ്ക ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കും.

5 /5

മുഴുവൻ ഗോതമ്പ്, ഓട്സ്, ബ്രൌൺ റൈസ് തുടങ്ങിയവ ഹൃദയത്തിൻറെ ആരോഗ്യത്തിനും മസ്തിഷ്കത്തിൻറെ ആരോഗ്യത്തിനും മികച്ചതാണ്.

You May Like

Sponsored by Taboola