Cancer Medicine: സന്തോഷ വാര്‍ത്ത...! വെറും 100 രൂപയ്ക്ക് കാന്‍സറിന് മരുന്ന്, എപ്പോൾ എവിടെ ലഭിക്കും?

കാൻസർ ചികിത്സയ്ക്ക് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമതും കാൻസർ രോ​ഗം ബാധിക്കുന്നത് തടയാൻ കഴിയുന്ന ഒരു ചികിത്സ കണ്ടെത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഡോക്ടർമാരും 10 വർഷമായി ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്. 

 

Cancer Medicine by Tata Institute: രോഗികളിൽ രണ്ടാമതും കാൻസർ ഉണ്ടാകുന്നത് തടയാൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകർ ഒരു ​ഗുളിക വികസിപ്പിച്ചെടുത്തു. റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങളും 50 ശതമാനം കുറയ്ക്കാൻ ഈ ​ഗുളികയ്ക്ക് സാധിക്കുമെന്നാണ് പറയുന്നത്. 

1 /6

'മനുഷ്യ ക്യാൻസർ കോശങ്ങൾ ഗവേഷണത്തിനായി എലികളിൽ കുത്തിവച്ചു. അതിൻ്റെ ഫലമായി അവയുടെ ശരീരത്തിൽ മുഴകൾ രൂപം കൊള്ളുന്നതായി കണ്ടു. റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികളെ ചികിത്സിച്ചു. ഈ കാൻസർ കോശങ്ങൾ നിർജീവമാകുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന ചെറിയ ശകലങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി. ഈ കണങ്ങൾക്ക് രക്തത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിക്കുമ്പോൾ അവയെ കാൻസറായി മാറ്റാനും കഴിയും.' ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ഒരു മുതിർന്ന സർജൻ പറഞ്ഞു.    

2 /6

നിർജീവമാകുന്ന ക്യാൻസർ കോശങ്ങൾ കോശ രഹിത ക്രോമാറ്റിൻ കണികകൾ പുറപ്പെടുവിക്കുന്നുവെന്ന് ടാറ്റ മെമ്മോറിയൽ സെൻ്ററിന്റെ ഗവേഷണത്തിൽ പറയുന്നു. ഇവയ്ക്ക് ആരോഗ്യമുള്ള കോശങ്ങളെ കാൻസറാക്കി മാറ്റാൻ കഴിയും. ഈ കോശങ്ങൾക്ക് ആരോഗ്യമുള്ള ക്രോമസോമുകളുമായി സംയോജിച്ച് പുതിയ മുഴകൾ സൃഷ്ടിക്കാൻ പോലും കഴിയും.  

3 /6

ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഡോക്ടർമാർ എലികൾക്ക് റെസ്‌വെറാട്രോൾ, കോപ്പർ പ്രോ-ഓക്‌സിഡൻ്റ് ഗുളികകൾ നൽകി. ഇത് ക്രോമാറ്റിൻ കണങ്ങളെ നശിപ്പിക്കും. ഓറൽ റെസ്‌വെറാട്രോളും കോപ്പറും ആമാശയത്തിൽ ഓക്സിജൻ റാഡിക്കലുകളെ ഉത്പാദിപ്പിക്കും.   

4 /6

ഓക്സിജൻ റാഡിക്കലുകൾ അതിവേഗം ആഗിരണം ചെയ്യപ്പെടുകയും രക്തത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊന്നിലേക്കുള്ള കാൻസർ കോശങ്ങളുടെ ചലനത്തെ തടയുന്നു. റെസ്‌വെറാട്രോൾ, കോപ്പർ പ്രോ-ഓക്‌സിഡൻ്റ് ഗുളികകളെ 'മാജിക്' എന്നാണ് ഗവേഷകർ തങ്ങളുടെ പഠനത്തിൽ വിശേഷിപ്പിച്ചത്.  

5 /6

ഈ ​ഗുളിക കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനത്തോളം കുറയ്ക്കും. രണ്ടാമത്തെ തവണ കാൻസർ ഉണ്ടാകുന്നത് തടയാൻ ഇത് 30 ശതമാനം ഫലപ്രദമാണ്. പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയ്ക്ക് ഇത് ഉപയോ​ഗപ്രദമാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ ​ഗുളിക വിപണികളിലെത്തും.   

6 /6

ജൂൺ-ജൂലൈ മാസങ്ങളിൽ ഈ ടാബ്‌ലെറ്റ് വിപണിയിൽ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ​ഗവേഷകർ. കാൻസർ ചികിത്സയ്ക്ക് ലക്ഷങ്ങൾ മുതൽ കോടിക്കണക്കിന് രൂപ വരെ ചികിത്സയ്ക്ക് ഇപ്പോൾ ചെലവ് വരുന്നുണ്ടെങ്കിലും ഈ ടാബ്‌ലെറ്റ് 100 രൂപയ്ക്ക് ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരും ശാസ്ത്രജ്ഞരും. മനുഷ്യശരീരത്തിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അഞ്ച് വർഷമെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

You May Like

Sponsored by Taboola