Chandramukhi 2: താരനിബിഡം, പ്രൗഢ​ഗംഭീരം ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ കാണാം

Chandramukhi 2: രാഘവ ലോറൻസും കങ്കണ റണാവത്തുമാണ് 'ചന്ദ്രമുഖി 2'ൽ പ്രധാന വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. 

 

1 /7

രാഘവ ലോറൻസ്, കങ്കണ, എംഎം കീരവാണി തുടങ്ങി താരനിബിഡമായിരുന്നു ചടങ്ങ്.   

2 /7

ചിത്രത്തിലെ രണ്ട് ​ഗാനങ്ങളായിരുന്നു ഇതുവരെ റിലീസ് ചെയ്തിരുന്നത്.   

3 /7

പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ റിലീസ് ചെയ്യും.   

4 /7

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്.   

5 /7

18 വർഷം മുമ്പ് ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്.    

6 /7

ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കാർ ജേതാവ് എം.എം കീരവാണിയാണ് സംഗീതം പകർന്നിരിക്കുന്നത്.   

7 /7

ദേശീയ അവാർഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ഈ ചിത്രത്തിൽ വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

You May Like

Sponsored by Taboola