Mangal Shukra Yuti: ധനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!

Dhanashakti Rajayoga: കുംഭത്തിൽ ഉടൻതന്നെ ചൊവ്വയും ശുക്രനും കൂടിച്ചേരും ഇതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും.  ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.

Mangal Shukra Yuti: ജ്യോതിഷപ്രകാരം ശുക്രൻ ഒരു നിശ്ചിത കാലാവധിക്ക് ശേഷം രാശി മാറാൻ പോകുകയാണ്. അതുപോലെ ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വയും ഒരു രാശിയിൽ 45 ദിവസമാണ് തങ്ങുന്നത്

1 /7

Dhanashakti Rajayoga: ജ്യോതിഷപ്രകാരം ശുക്രൻ ഒരു നിശ്ചിത കാലാവധിക്ക് ശേഷം രാശി മാറാൻ പോകുകയാണ്. അതുപോലെ ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വയും ഒരു രാശിയിൽ 45 ദിവസമാണ് തങ്ങുന്നത്.

2 /7

 ഈ രണ്ടു ഗ്രഹങ്ങളും ഈ മാർച്ച് മാസത്തിൽ രാശിമാറും.  അതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്ന് ധനശക്തി രാജയോഗംസൃഷ്ടിക്കും. ധനശക്തി രാജയോഗം രൂപീകരിക്കുന്നതിലൂടെ ചില രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ കൃപ ശരിക്കും വർധിക്കും. 

3 /7

4 /7

ജ്യോതിഷ ശാസ്ത്രമനുസരിച്ച്  ദൈത്യന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന ശുക്രൻ മാർച്ച് 7 ന് രാവിലെ 10:33 ന് കുംഭത്തിൽ പ്രവേശിക്കും.  ശേഷം മാർച്ച് 15 ന് വൈകുന്നേരം 5: 42 ന് ചൊവ്വ കുംഭരാശിയിൽ പ്രവേശിക്കും. ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ ധനശക്തി യോഗം രൂപപ്പെടും. ഇതിലൂടെ ഭാഗ്യം തെളിയുന്ന ആ രാശികൾ ഏതെന്ന് നമുക്ക് അറിയാം...

5 /7

മേടം (Aries): ധനശക്തി രാജയോഗം മേട രാശിക്കാർക്ക് ശുഭമായിരിക്കും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ഈ രാശിക്കാർക്ക് ധനലാഭവും ആഗ്രഹസാഫല്യവും ഉണ്ടാകും.  ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയെ പ്രശംസിക്കും.  ഇതിലൂടെ നിങ്ങൾക്ക് പുരോഗതിയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും ലഭിക്കും. വ്യാപാരികൾക്കും ഈ സമയം വളരെ നല്ലതായിരിക്കും.  ബിസിനസിൽ ഇറക്കിയ പണം നിങ്ങൾക്ക് ഇരട്ടിയാകും.  നിങ്ങൾ കടം കൊടുത്തിരുന്ന പണം തിരികെ കിട്ടും. ബന്ധങ്ങളിൽ ഈ യോഗം മികച്ച പുരോഗതി നൽകും. ആരോഗ്യം നല്ലതായിരിക്കും. 

6 /7

മിഥുനം (Gemini): ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ധനശക്തി യോഗം രൂപപ്പെടുന്നത്.  അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ യോഗം ഇരട്ടി നേട്ടം  നൽകും. ജോലിയിൽ സ്ഥാനക്കയറ്റം, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കാൻ സാധ്യത.  ബിസിനസ് ചെയ്യുന്നവർക്ക് ഈ യോഗത്തിലൂടെ വൻ നേട്ടങ്ങൾ ലഭിക്കും.  പ്രതിസന്ധികൾ മാറിക്കിട്ടും, സാമ്പത്തികമായി വൻ ധനനേട്ടം ഉണ്ടാകും, ഭാഗ്യം കൂടെയുണ്ടാകും, ധനം സേവ് ചെയ്യും. 

7 /7

കുംഭം (Aquarius): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കാൻ പോകുന്നത്. ഇതിലൂടെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.  ജീവിതത്തിൽ മുന്നേറാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ഭാഗ്യം കൂടെയുണ്ടാകും. നിങ്ങളുടെ കഠിനപ്രയത്‌നത്താൽ നിങ്ങൾ മികച്ച നേട്ടം കൈവരിക്കും. ഇതിനൊപ്പം ജോലിയിൽ മികച്ച പുരോഗതിയും കൈവരിക്കും.  നല്ലൊരു പ്രൊജക്റ്റ് നിങ്ങൾക്ക് കിട്ടും. ഇതിലൂടെ നിങ്ങൾക്ക് വരും ദിനങ്ങളിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. സാമ്പത്തികമായും ഈ സമയം മികച്ച നേട്ടങ്ങൾ കൈവരിക്കും.  ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഈ സമയം നിറയെ സമ്പാദിക്കുകയും അത് സേവ് ചെയ്യുകയും ചെയ്യും.  ആത്മവിശ്വാസം വർധിക്കും.  ഇതിലൂടെ നിങ്ങൾ എല്ലാ മേഖലകളിലും വിജയിക്കും. പുതിയ വാഹനം, വീട്, വസ്തു എന്നിവ വാങ്ങാൻ യോഗമുണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola