Guru Gochar 2023: 12 വർഷത്തിന് ശേഷം വ്യാഴം മേട രാശിയിൽ, ഈ മൂന്ന് രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്

Guru Rashi Parivartan 2023: ജ്യോതിഷത്തിൽ വ്യാഴത്തെ പുരോഗതി, പുണ്യം, ദാനം, പവിത്ര സ്ഥലം, മതപരമായ കാര്യങ്ങൾ, വിദ്യാഭ്യാസം, ജ്യേഷ്ഠൻ, സന്താനം, ഗുരു എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

Guru Gochar 2023: വ്യാഴം വീണ്ടും സംക്രമണം നടത്താൻ പോകുകയാണ്.  അത് ഭൂമിയെയും മനുഷ്യജീവിതത്തെയും ബാധിക്കും. 12 വർഷങ്ങൾക്ക് ശേഷമാണ് വ്യാഴത്തിന്റെ ഈ സഞ്ചാരം. ജ്യോതിഷത്തിൽ വ്യാഴത്തെ പുരോഗതി, പുണ്യം, ദാനം, പവിത്ര സ്ഥലം, മതപരമായ കാര്യങ്ങൾ, വിദ്യാഭ്യാസം, ജ്യേഷ്ഠൻ, സന്താനം, ഗുരു എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  

1 /4

Jupiter Transit 2023: ഗ്രഹങ്ങളുടെ ലോകത്ത് വ്യാഴത്തിന്റെ പ്രാധാന്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  എല്ലാ ഗ്രഹങ്ങളിലും അവ ഏറ്റവും ശുഭകരമായ ഫലങ്ങൾ നൽകുന്നതായും കണക്കാക്കപ്പെടുന്നു. വ്യാഴം വീണ്ടും സംക്രമിക്കാൻ പോകുകയാണ്. അതിനാൽ അത് ഭൂമിയെയും മനുഷ്യജീവിതത്തെയും ബാധിക്കും. 12 വർഷങ്ങൾക്ക് ശേഷം വ്യാഴം മേടരാശിയിൽ സംക്രമിക്കും. ഏപ്രിൽ 22 നാണ് വ്യാഴ സംക്രമണം നടക്കാൻ പോകുന്നത്.  ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ ഈ 3 രാശിക്കാർക്ക് ഈ സമയം ഭാഗ്യോദയവും വൻ ധനലാഭവും ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...   

2 /4

മേടം (Aries):  മേട രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമണം വളരെ ഫലപ്രദമായിരിക്കും.  ഈ രാശിയുടെ ലഗ്നഭാവത്തിലാണ് വ്യാഴം സഞ്ചരിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അവർക്ക് ലൗകിക സുഖങ്ങൾ ലഭിക്കുകയും ചെയ്യും. മുതിർന്ന ഉദ്യോഗസ്ഥരുമായി നിങ്ങൾക്ക് നല്ല സഹകരണം ഉണ്ടാകും.  ജീവിത പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.  ജീവിതത്തിൽ നല്ല പുരോഗതി ലഭിക്കും. പങ്കാളിത്തത്തിൽ ആനുകൂല്യങ്ങൾ ഉണ്ടാകും.

3 /4

ചിങ്ങം (Leo):  വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് സമയമാറ്റം വരുത്തും. ഭാഗ്യസ്ഥാനത്ത് വ്യാഴം ഈ രാശിയിൽ സഞ്ചരിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. ഇതോടൊപ്പം, യാത്രകളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങളും ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ, അവർക്കും വിജയം ലഭിക്കും. മതപരമായ സ്ഥലം സന്ദർശിക്കുന്നത് നല്ല ഫലം നൽകും.

4 /4

മീനം (Pisces): വ്യാഴത്തിന്റെ സംക്രമണം മീനരാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ നൽകും.  ഏപ്രിൽ 22 ന് ആണ് വ്യാഴത്തിന്റെ സംക്രമണം. ഇത് മീനരാശിക്കാരുടെ സംസാരത്തെയും സമ്പത്തിനെയും ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ തിരികെ ലഭിക്കില്ലെന്ന് വിചാരിച്ച പണം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സംസാരത്തിൽ ആളുകൾ മതിപ്പുളവാക്കും. മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തീകരിക്കും. ബിസിനസുകാർക്ക് കടം വാങ്ങിയ പണം തിരികെ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola