Health Benefits Of Kiwi: തിളങ്ങുന്ന ചർമ്മത്തിന് രാവിലെ ഈ ഒരു പഴം കഴിച്ചാൽ മതി!

Health Benefits Of Kiwi: വർഷം മുഴുവൻ അതായത് എല്ലാ സീസണിലും വിപണിയിൽ ലഭിക്കുന്ന പഴമാണ് കിവി. കിവിയെ സൂപ്പർഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ പോലും തെറ്റില്ല കേട്ടോ.  കാരണം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. വിപണിയിൽ ഇതിന്റെ വില മറ്റ് പല പഴങ്ങളേക്കാളും അൽപ്പം കൂടുതലാണെങ്കിലും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. കിവി കഴിക്കുന്നത് എത്രത്തോളം ഉപയോഗപ്രദമാണെന്നും ഇത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്നും നംജൂക്ക് നോക്കാം...

1 /8

ഹൃദ്രോഗമുള്ളവരോട് സാധാരണയായി കിവി കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവരും തീർച്ചയായും കിവി കഴിക്കുക, ബിപി നിയന്ത്രണ വിധേയമാകും.  

2 /8

കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്ക് മറ്റേതൊരു മരുന്നിനെക്കാളും ഫലപ്രദമാണ് കിവി കഴിക്കുന്നത്. ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

3 /8

കിവി കഴിക്കുന്നത് ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുമെന്നും പറയുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ചർമ്മം വെട്ടി തിളങ്ങും. 

4 /8

കിവി പതിവായി കഴിക്കുന്നത് ചർമ്മത്തിന് അത്ഭുതകരമായ തിളക്കം നൽകുകയും ചുളിവുകൾ അപ്രത്യക്ഷമാക്കുകയും ചെയ്യും.

5 /8

വയറിൽ പ്രശ്‌നങ്ങളുള്ളവർ പതിവായി കിവി കഴിക്കുന്നത് നല്ലതാണ്. കൂടാതെ വയറ്റിലെ അൾസർ സുഖപ്പെടുത്താനും ഇത് സഹായിക്കും.  

6 /8

ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ കിവി നമ്മുടെ എല്ലുകൾക്ക് ഗുണം ചെയ്യും, ഇത് ഗർഭിണികൾക്ക് വളരെ നല്ലതാണ്.  കൂടാതെ സന്ധി വേദന ഒഴിവാക്കുന്നതിനും ഇത് നല്ലതാണ്.

7 /8

മനസിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനും കിവി കഴിക്കുന്നത് നല്ലതാണ് 

8 /8

കിവി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്തിനും പല രോഗങ്ങളുടെയും അണുബാധകളുടെയും സാധ്യത കുറയ്ക്കുന്നത്തിനും നല്ലതാണ്.

You May Like

Sponsored by Taboola