Herbs: ​ഗുണങ്ങളേറെ... വീട്ടിൽ വളർത്താം ഈ ഔഷധസസ്യങ്ങൾ

വീട്ടിൽ ഔഷധ സസ്യങ്ങൾ വളർത്താം. പനിക്കൂർക്ക, തുളസിയില, മഞ്ഞൾ, ആര്യവേപ്പ് എന്നിവ എളുപ്പത്തിൽ വീട്ടിൽ വളർത്താവുന്ന ഔഷധ സസ്യങ്ങളാണ്.

  • May 17, 2022, 17:54 PM IST
1 /4

പനി, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. തുളിസിയില ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നത് ജലദോഷം മാറാൻ സഹായിക്കും.

2 /4

പനി, ജലദോഷം എന്നിവയ്ക്ക് പനിക്കൂർക്കയുടെ നീര് നെറ്റിയിൽ പുരട്ടുന്നതും കഴിക്കുന്നതും നല്ലതാണ്. വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ഒരു ഔഷധ സസ്യമാണിത്.

3 /4

ത്വക്ക് രോ​ഗങ്ങൾക്ക് ഒരു മികച്ച പ്രതിവിധിയാണ് ആര്യവേപ്പ്. അണുബാധ ഉണ്ടാകാതിരിക്കുന്നതിന് മുറിവിൽ ആര്യവേപ്പ് അരച്ച് പുരട്ടാം. മുഖക്കുരു മൂലമുള്ള പാടുകൾ മായ്ക്കുന്നതിനും മുടി നന്നായി വളരുന്നതിനും ആര്യവേപ്പ് ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യും.

4 /4

ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് മഞ്ഞൾ വളരെ നല്ലതാണ്. അണുക്കളെ നശിപ്പിക്കാനും ഭക്ഷ്യ വസ്തുക്കളിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യാനും മഞ്ഞൾ മികച്ചതാണ്.

You May Like

Sponsored by Taboola