കാൻസർ സാധ്യത കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ക്യാൻസർ അഥവാ അർബുദം ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവും മൂലമാണ് കൂടുതലായും കണ്ടുവരുന്നത്. അന്തരീക്ഷ - പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം പാരമ്പര്യം ഇത്തരം ഘടകങ്ങളും ക്യാൻസറിന് കാരണമാകും.

  • May 01, 2022, 12:25 PM IST

ക്യാൻസർ തടയാൻ കഴിയുന്ന ഒരു രോഗമല്ല. എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.

1 /5

ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. അധികം ഉപ്പ് ചേർക്കാത്ത ഭക്ഷണങ്ങൾ ശീലമാക്കുക.

2 /5

മദ്യപാനശീലം ഒഴിവാക്കേണ്ടതാണ്. മദ്യത്തിന്റെ ഉപയോ​ഗം ക്യാൻസറിനും മറ്റ് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും.  

3 /5

ജങ്ക് ഫുഡ്സ് കഴിക്കുന്നത് ഒഴിവാക്കുക. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, കലോറിയ കൂടിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.

4 /5

വ്യായാമം ശീലമാക്കണം. നല്ല ആരോ​ഗ്യത്തോടെയിരിക്കാൻ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

5 /5

ഉയരത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലുള്ള ശരീരഭാരം നിലനിർത്തുക. അമിതഭാരം ക്യാൻസറിന് കാരണമാകാം.

You May Like

Sponsored by Taboola