Insomnia: ഈ അഞ്ച് ഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തും

ശാരീരികവും മാനസികവുമായി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. മതിയായ ഉറക്കം ലഭിക്കേണ്ടത് നിർണായകമാണ്.

  • Nov 04, 2022, 09:54 AM IST

വിട്ടുമാറാത്ത ഉറക്കക്കുറവ് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും ഉൾപ്പെടെയുള്ള ചില രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ഭക്ഷണങ്ങൾ ഉൾപ്പെടെ വിവിധ സാഹചര്യങ്ങൾ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കും. രാത്രിയിൽ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന വിവിധ ഭക്ഷണങ്ങൾ ഇവയാണ്.

1 /5

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നത് മികച്ച ഉറക്കം ലഭിക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും ​ഗുണം ചെയ്യും.

2 /5

എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനക്കേടും റിഫ്ലക്സ് ലക്ഷണങ്ങളും ഉണ്ടാക്കിയേക്കാം. ഇത് രാത്രിയിൽ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ്, എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ചൂട് വർധിപ്പിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും.

3 /5

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണങ്ങളും ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുമ്പ് ധാരാളം പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.

4 /5

മദ്യം ഉറങ്ങുന്ന പ്രക്രിയയെ വേഗത്തിലാക്കുന്നു. പക്ഷേ പിന്നീട് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഉറങ്ങുന്നതിന് മുമ്പ് മദ്യം കഴിക്കുന്ന ശീലം ഒഴിവാക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാൻ അനുയോജ്യമാണ്.

5 /5

കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ഉറക്ക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് ദഹനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ, രാത്രി ഉറക്കം തടസ്സപ്പെടും.

You May Like

Sponsored by Taboola