IPL 2023 : മുടക്കിയത് കോടികൾ, പക്ഷെ അഞ്ച് പൈസയുടെ കളി ഇല്ല; ആദ്യമത്സരത്തിൽ തന്നെ ദുരന്തമായി മാറിയ ഐപിഎല്ലിലെ കോടിപതികൾ

IPL 2023 Poor Performing Players : 18.5 കോടി വരെ ചിലവഴിച്ച താരങ്ങൾ ശോകം പ്രകടനമാണ് ഐപിഎൽ 2023 സീസണിന്റെ തുടക്കത്തിൽ തന്നെ കാഴ്ചവെച്ചിരിക്കുന്നത്

1 /5

പഞ്ചാബ് കിങ്സ ഇംഗ്ലീഷ് താരത്തെ 18.5 കോടിക്കാൻ സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടെതിരെയുള്ള മത്സരത്തിൽ 26 റൺസാണ് താരമെടുത്തത്. 38 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു

2 /5

മുംബൈ ഇന്ത്യൻസ് ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ താരമാണ് ഓസ്ട്രേലിയൻ ഓൾറൌണ്ടർ കാമെറൂൺ ഗ്രീൻ. 17.5 കോടി സ്വന്തമാക്കിയ താരം മുംബൈ ഇന്ത്യൻസിനായി ആദ്യ മത്സരത്തിൽ നേടിയത് 5 റൺസ് മാത്രമാണ്.

3 /5

ഐപിഎൽ മിനി താര ലേലത്തിലെ മറ്റൊരു വിലയേറിയ താരമായിരുന്നു ഇംഗ്ലീഷ് ഓൾറൌണ്ടർ ബെൻ സ്റ്റോക്സ്. 16.25കോടി സിഎസ്കെ നേടിയ താരത്തിന് ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ആകെ നേടാനായത് ഏഴ് റൺസാണ്. രണ്ടാം മത്സരത്തിൽ ചെപ്പോക്കിൽ വെച്ച് നേടിയതോ എട്ട് റൺസ്

4 /5

ഈ കോടപതികളിൽ അൽപം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് നിക്കോളാസ് പൂരൻ. രണ്ട് മത്സരങ്ങളിലും വിൻഡീസ് താരം എൽഎസ്ജിക്കായി 30ൽ അധികം റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 16 കോടിക്കാണ് എൽഎസ്ജി പൂരനെ സ്വന്തമാക്കിയത്

5 /5

സീസണിൽ മറ്റൊരു ദുരന്തമായി മാറിയ കോടിപതിയാണ് ഹാരി ബ്രൂക്സ്. സൺറൈസേഴ്സിനായി ആദ്യ മത്സത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് താരം 21 പന്തിൽ ആകെ നേടിയത് 13 റൺസായിരുന്നു. 13.25 കോടിക്കാണ് ബ്രൂകിസിനെ എസ്ആർഎച്ച് സ്വന്തമാക്കുന്നത് 

You May Like

Sponsored by Taboola