Jude Anthany Joseph: 'പോയി ഓസ്കർ കൊണ്ടു വാ'...'2018' ടീമിനെ ആശംസിച്ച് രജനികാന്ത്

സിനിമാ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ സൂപ്പർ സ്റ്റാർ രജനികാന്തിനെ സന്ദർശിച്ച് 2018 സിനിമാ ടീം.

1 /7

രജനികാന്തിനെ സന്ദർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. സന്ദർശനത്തിന്റെ ചിത്രങ്ങൾ ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

2 /7

തലൈവർ 170 എന്ന ചിത്രത്തിന്റെ ഭാ​ഗമായി നിലവിൽ തിരുവനന്തപുരത്താണ് രജനികാന്ത് ഉള്ളത്.

3 /7

ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് രജനി തിരുവനന്തപുരത്തെത്തിയത്.

4 /7

''എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അദ്ഭുതകരമായ പ്രവൃത്തി തന്നെ.  പോയി ഓസ്കർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർഥനകളും നിങ്ങളോടൊപ്പമുണ്ട്’’ എന്നാണ് രജനികാന്ത് പറഞ്ഞതെന്ന് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

5 /7

2018 എന്ന സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ജൂഡിനൊപ്പം രജനികാന്തിനെ കാണാൻ എത്തിയിരുന്നു. രജനിയെ കാണാൻ അവസരം ഒരുക്കിയതിന് സൗന്ദര്യ രജനികാന്തിന് ജൂഡ് നന്ദി പറയുകയും ചെയ്തു.

6 /7

''ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ല എന്നാണ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അദ്ദേഹം ചേർത്തുപിടിച്ച നിമിഷം അദ്ഭുതത്തെ തൊട്ടു എന്നും അദ്ദേഹം കുറിച്ചു. 2018 സിനിമ കണ്ടതിനുശേഷം രജനി സാർ അണിയറ പ്രവർത്തകരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഓസ്കർ പ്രവേശന നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു. സിനിമയെന്ന തന്റെ എക്കാലത്തെയും വലിയ പ്രണയത്തെക്കുറിച്ച് വാചാലനായി.. ഞങ്ങൾ അവിടെ കണ്ടത് രജനികാന്ത് എന്ന അതിമാനുഷനായ താരത്തെയല്ല, തീർത്തും സാധാരണക്കാരനായ ഒരാളെയാണെന്നും'' ആന്റോ കുറിച്ചു.

7 /7

''തലൈവറിനൊപ്പം...എളിമയും ലാളിത്യവും ഉള്ള സൂപ്പർ നായകൻ.... ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതവും സന്തോഷകരവുമായ നിമിഷങ്ങളിൽ ഒന്ന്'' എന്ന് വേണു കുന്നപ്പിള്ളിയും സോഷ്യൽ മീഡിയയിൽ കുറിച്ചു.

You May Like

Sponsored by Taboola