Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും

Guru Margi In Aries 2023: ജ്യോതിഷത്തിൽ, വ്യാഴത്തെ മഹത്വം, ഐശ്വര്യം, സന്തോഷം, സമൃദ്ധി, അറിവ് എന്നിവയുടെ ദാതാവായി കണക്കാക്കുന്നു. ആ ഒരു സാഹചര്യത്തിൽ, വ്യാഴത്തിന്‍റെ ചലനങ്ങള്‍ എല്ലാ രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും. അതായത്, വ്യാഴം രാശി മാറുമ്പോഴെല്ലാം, എല്ലാ രാശി ചിഹ്നങ്ങളിലുമുള്ള ആളുകൾക്ക് ചില മേഖലകളിൽ പ്രത്യേക ഫലങ്ങൾ ലഭിക്കുക സ്വാഭാവികമാണ്.

 

ജ്യോതിഷം അനുസരിച്ച് ജാതകത്തിൽ വ്യാഴം ബലവാനാണെങ്കിൽ ആ വ്യക്തിക്ക് ശുഭഫലങ്ങൾ ലഭിക്കും. അതേസമയം, ജാതകത്തിൽ വ്യാഴം ദുർബലമാകുമ്പോൾ, വ്യക്തിക്ക് അശുഭകരമായ ഫലങ്ങൾ ലഭിക്കാൻ തുടങ്ങുന്നു. 

1 /5

വേദ ജ്യോതിഷം അനുസരിച്ച്, ഡിസംബറിൽ വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിയ്ക്കും. ഏത് ഗ്രഹവും നേര്‍രേഖയില്‍ നീങ്ങുന്നത്‌ എല്ലാ രാശികളെയും ബാധിക്കും, എന്നാൽ അതിന്‍റെ പ്രത്യേക ഫലം ചില രാശികളിൽ കാണപ്പെടും.  

2 /5

വ്യാഴം മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിയ്ക്കുന്ന അവസരത്തില്‍ 3 രാശിക്കാർ അവരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ കാണും. ഈ രാശിക്കാര്‍ക്ക് വ്യാഴത്തിൽ നിന്ന് പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും, അപ്രതീക്ഷിതമായി പണം ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാകും. വ്യാഴത്തിന്‍റെ മേടം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിയ്ക്കുന്ന കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് അറിയാം....  

3 /5

മേടം രാശി (Aries Zodiac Sign)  ജ്യോതിഷ പ്രകാരം, വ്യാഴത്തിന്‍റെ നേര്‍രേഖയിലുള്ള സഞ്ചാരം മേടം രാശിക്കാർക്ക് ഏറെ  അനുകൂലമാണെന്ന് തെളിയിക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തന ശൈലി മെച്ചപ്പെടും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും, ഈ സമയത്ത് ഈ രാശിക്കാര്‍ക്ക്  തൊഴിൽപരമായ ശുഭ വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ബന്ധങ്ങൾക്കും പ്രണയ ബന്ധങ്ങൾക്കും ഈ സമയം ശുഭകരമായി കണക്കാക്കാം. വ്യാഴം ഭാഗ്യത്തിന്‍റെ അധിപനും മേടം രാശിയുടെ 12-ാം ഭാവവുമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഭാഗ്യം ഈ രാശിക്കാര്‍ക്ക് ഏറെ അനുകൂലമാണ്. 

4 /5

മീനം രാശി  (Pisces Zodiac Sign)  വ്യാഴത്തിന്‍റെ നേരിട്ടുള്ള സഞ്ചാരം മീനം രാശിക്കാർക്ക് ഗുണം ചെയ്യും. മീനം രാശിയുടെ അധിപന്‍  വ്യാഴമാണ്. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ വ്യാഴത്തിന്‍റെ സ്വാധീനം ഉണ്ടാകും. ആ ഒരു  സാഹചര്യത്തിൽ, മീനം രാശിക്കാര്‍ക്ക് കാലാകാലങ്ങളിൽ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ പുതിയ അവസരങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്കും ഈ സമയത്ത് വിജയം ലഭിക്കും. നിങ്ങളുടെ സംസാരം ആളുകളില്‍ പെട്ടെന്ന് മതിപ്പുളവാക്കും. നിങ്ങളുടെ രാശിയുടെ കർമ്മ ഗൃഹത്തിന്‍റെ അധിപനാണ് വ്യാഴം. ഇത് ജോലിയിലും ബിസിനസിലും വിജയം നല്‍കും. ജോലി ഇല്ലാത്തവര്‍ക്ക് പുതിയ ജോലി ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക്  പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. 

5 /5

ധനു രാശി (Sagittarius Zodiac Sign) വ്യാഴത്തിന്‍റെ നേരിട്ടുള്ള സഞ്ചാരം ധനു രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ധനു രാശിയെ ഭരിയ്ക്കുന്നത് വ്യാഴമാണ്. വ്യാഴത്തിന്‍റെ നേര്‍രേഖയിലുള്ള സഞ്ചാരം ധനു രാശിക്കാര്‍ക്ക് ഏറെ ശുഭകരമായ സമയം  സമ്മാനിക്കും. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില ശുഭ  വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. അതേസമയം, സന്താനം ആഗ്രഹിക്കുന്നവർക്ക് സന്താനഭാഗ്യം ലഭിക്കും. നിങ്ങളുടെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ ശുഭഫലങ്ങൾ ദൃശ്യമാകും.  അപ്രതീക്ഷിതമായ ധനലാഭവും പ്രണയബന്ധങ്ങളിൽ വിജയവും ഉണ്ടാകും.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola