Lord Ganesh Fav Zodiac: ഗണേശന് പ്രിയം ഈ രാശിക്കാരോട്, എല്ലാ കാര്യങ്ങളിലും ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Lucky Zodiac Sign: ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെയാണ് ആദ്യം ആരാധിക്കുന്നത്.  ഇതിലൂടെ വളരെയധികം അനുഗ്രഹം ലഭിക്കും. ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

Ganesh ji Fav zodiacs:  ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല.

1 /5

Ganesh ji Fav zodiacs:  ഏതൊരു മംഗളകരമായ ജോലിയും ആരംഭിക്കുന്നത് പൊതുവെ ഗണപതിയെ ആരാധിച്ചാണ്. ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ഒരു കുറവുമുണ്ടാകില്ല. ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഈ രാശിക്കാർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ ഈ രാശിക്കാർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ല.    

2 /5

കന്നി (Virgo):  കന്നി രാശിക്കാർക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാർ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും. ഈ ആളുകൾ അവരുടെ ബുദ്ധി ശക്തിയാൽ ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടും. കന്നി രാശിക്കാർക്ക്  ഗണപതിയുടെ പ്രത്യേക കൃപയുള്ളതിനാൽ ഇവരുടെ ജോലിയിൽ തടസ്സങ്ങൾ വരില്ല. അതുകൊണ്ടാണ് അവർക്ക് വിജയത്തിന്റെ പടവുകൾ എളുപ്പത്തിൽ കയറാൻ കഴിയുന്നത്.

3 /5

മകരം (Capricorn):  വിഘ്നേശ്വരൻ മകരം രാശിക്കാർക്കും പ്രത്യേക അനുഗ്രഹം നൽകും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇത്തരക്കാരെ അന്ധമായി വിശ്വസിക്കാം. മകരം രാശിക്കാർ അവരുടെ മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ് അവർ അവരുടെ ജ്ഞാനവും വിവേചനാധികാരവും ഉപയോഗിച്ച് ഏത് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്തുവരുന്നു. മകരം രാശിയിൽ ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവും നിലനിൽക്കുന്നു. അതുകൊണ്ടാണ് ജോലികൾ പൂർത്തിയാക്കാൻ ഇവർക്ക് അധിക കഠിനാധ്വാനത്തിന്റെ ആവശ്യമില്ലാത്തത്.  കുറഞ്ഞ പ്രയത്നത്തിൽ ഇവർക്ക് എല്ലായ്പ്പോഴും നല്ല ഫലങ്ങൾ ലഭിക്കും. മകരം രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും.

4 /5

മേടം (Aries):  ഗണപതിയുടെ പ്രിയപ്പെട്ട രാശികളിൽ ഒന്നാണ് മേടം. മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഘടകമാണ് ചൊവ്വ. അതുകൊണ്ടുതന്നെ മേട രാശിക്കാർക്ക് ആത്മവിശ്വാസക്കുറവില്ല. ഇവർക്ക് ഗണപതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. മേട രാശിക്കാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. മേടം രാശിക്കാർ ദിവസവും ഗണപതിയെ പൂജിക്കുകയും ദർഭ ദാനം ചെയ്യുകയും വേണം.  

5 /5

മിഥുനം (Gemini):  മിഥുന രാശിക്കാരോട് ഗണപതിക്ക് എപ്പോഴും ദയയുണ്ടായിരിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. മിഥുന രാശിക്കാർ മനസ് കൊണ്ട് വളരെ മൂർച്ചയുള്ളവരാണ്. ഇത്തരക്കാർ കൈ വയ്ക്കുന്ന ഏത് ജോലിയും വിജയിക്കും. ഗണപതിയുടെ അനുഗ്രഹത്താൽ ഇക്കൂട്ടർ ജീവിതത്തിൽ വളരെയധികം മുന്നേറുകയും പ്രശസ്തി നേടുകയും ചെയ്യും. മിഥുന രാശിക്കാർ ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും ആരാധനയിൽ സിന്ദൂരം അർപ്പിക്കുകയും വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola