March Predictions: ഈ മൂന്ന് രാശിക്കാർക്ക് മാർച്ച് ഭാ​ഗ്യ മാസം; രാജയോഗമായിരിക്കും

മാർച്ച് മാസത്തിൽ സൂര്യൻ കുംഭം, മീനം എന്നീ രണ്ട് രാശികളിൽ സഞ്ചരിക്കും. വ്യാഴം മീനരാശിയിലും രാഹു മേടത്തിലും കേതു തുലാരാശിയിലും നിൽക്കുന്നു. കുംഭം രാശിയിലാണ് ശനി സഞ്രിക്കുന്നത്. എല്ലാ ഗ്രഹങ്ങളുടെയും സംക്രമണം കാരണം ഓരോ രാശിക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് രാജയോ​ഗമെന്ന് നോക്കാം... 

 

1 /3

കർക്കടകം: കർക്കടക രാശിക്കാർക്ക് മാർച്ച് മാസത്തിലെ ആദ്യ ദിവസങ്ങൾ നല്ലതായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും. ജോലിസ്ഥലത്ത് തർക്കങ്ങൾ ഉണ്ടാകും. മേലുദ്യോഗസ്ഥരുമായി തർക്കം ഒഴിവാക്കുന്നതാണ് നിങ്ങളുടെ കരിയറിന് നല്ലത്. ക്ഷമയോടെയും ശാന്തതയോടെയും പ്രവർത്തിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.   

2 /3

ചിങ്ങം: ഗ്രഹങ്ങളുടെ സ്ഥാനം വച്ച് നോക്കുമ്പോൾ ചിങ്ങം രാശിക്കാർക്ക് രാജയോഗം ലഭിക്കുന്ന മാസമായിരിക്കും മാർച്ച്. ശനി ഏഴാം ഭാവത്തിലും വ്യാഴം എട്ടാം ഭാവത്തിലുമായിരിക്കും. ഇത് നല്ല നേട്ടങ്ങൾ കൊണ്ടുവരും. തടസ്സങ്ങൾ തരണം ചെയ്ത് എല്ലാ കാര്യത്തിലും വിജയിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.   

3 /3

കന്നി: പണം സമ്പാദിക്കാൻ അനുകൂല മാസമാണ് മാർച്ച്. മാളവ്യയോഗവും ഹംസയോഗവും രൂപപ്പെടുന്നതിനാൽ അതിന്റെ ​ഗുണം ലഭിക്കും. നിങ്ങൾക്ക് നേരെ അസൂയയും എതിർപ്പും ഉണ്ടാകും. നിക്ഷേപങ്ങളിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് പഠന നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന മാസമാണിത്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola