Maruti Jimny Price Cut: ഇതെന്തു പറ്റി, ജിംനിക്ക് വില കുറച്ച് മാരുതിയുടെ നൈസ് പ്ലേ...

1 /5

വളരെ പെട്ടെന്ന് വാഹന പ്രേമികളുടെ ഇഷ്ട വാഹമായി മാറിയ എസ്യുവിയാണ് മാരുതി സുസുക്കിയുടെ ജിംനി. സ്റ്റൈലിഷ് ലുക്കും പവറും വാഹനത്തെ വ്യത്യസ്തമാക്കുന്നു. വാഹനം മികച്ചതാണെങ്കിലും പല കാരണങ്ങൾ വഴി മാരുതി പ്രതീക്ഷിച്ച അത്രയും സെയിൽ ജിംനിക്ക് ലഭിച്ചില്ല.

2 /5

എക്സ് ഷോറൂമിൽ 12. 74 ലക്ഷമാണ് വാഹനത്തിൻറെ വില, പെട്രോൾ വേരിയൻറ് മാത്രമാണ് ജിംനിയുടെ ഇറക്കിയ മോഡൽ. മഹീന്ദ്ര ഥാർ ഇറക്കി വിപണി പിടിക്കാൻ നോക്കിയപ്പോൾ പ്രതീക്ഷിച്ചത്ര സെയിൽ ബെനഫിറ്റ് ജിംനിക്ക് സ്വഭാവിമായും ലഭിച്ചില്ല.

3 /5

ഇപ്പോഴിതാ വാഹന പ്രമികൾക്ക് വലിയ ഓഫര്‍ നൽകിയിരിക്കുകയാണ് ജിംനി, വാഹനത്തിൻറെ വിലയിൽ 10000 രൂപ വരെ കുറവ് നിങ്ങൾക്ക് വാങ്ങുമ്പോൾ ലഭിക്കും. സെയിൽ വർധിപ്പിക്കൽ മാത്രമാണ് വില വർധന കൊണ്ട് മാരുതി ഉദ്ദേശിക്കുന്നതും.  

4 /5

എല്ലാ മോഡലുകൾക്ക് അല്ല വിലക്കിഴിവ് ജിംനിയുടെ സീറ്റ AT, ആല്‍ഫ AT, ആല്‍ഫ AT ഡ്യുവല്‍ സോണ്‍ എന്നിവയുടെ വിലയാണ് കുറച്ചത്. ഈ വേരിയന്റുകള്‍ക്ക് ഇനി 10,000 രൂപ വരെ കുറച്ച് കൊടുത്താൽ മതി. അതേസമയ ലൈനപ്പിലെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരും

5 /5

ജിംനിയെന്നാൽ ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രീമിയം ഫീച്ചര്‍ പാക്ക്ഡ് ഓഫ്റോഡര്‍ എസ്‌യുവിയാണ്. ഫീച്ചറുകൾ നോക്കിയാൽ വാഹനത്തിനുള്ളിൽ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ വാഹനത്തില്‍ മാരുതി സുസുക്കി നൽകിയിട്ടുണ്ട്

You May Like

Sponsored by Taboola