New Year Gifts 2022: പുതുവര്‍ഷത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം അർത്ഥവത്തായ സമ്മാനങ്ങള്‍

 

 

പുതുവർഷത്തിന്‍റെ കാത്തിരിപ്പിലാണ് എല്ലാവരും...  2021 നല്‍കിയ ദുഃഖങ്ങള്‍ മറന്ന്  ശുഭാപ്തിവിശ്വാസത്തോടെ  ഒരു  പുതുവര്‍ഷം പ്രതീക്ഷിക്കുകയാണ് എല്ലാവരും. 

പുതിയ തുടക്കം ഏറെ സന്തോഷകരമാക്കാന്‍ പാര്‍ട്ടി നടത്താനും സമ്മാനങ്ങള്‍ നല്‍കാനും തയ്യാറെടുക്കുന്നവര്‍ ഇത് ശ്രദ്ധിക്കുക. നിങ്ങള്‍ നല്‍കുന്ന കൊച്ചു സമ്മാനങ്ങള്‍  ഒരു പക്ഷേ  മറ്റുള്ളവരുടെ ജീവിതത്തില്‍ ഏറെ സന്തോഷവും ഐശ്വര്യവും നല്‍കാം....   പുതു വര്‍ഷത്തില്‍  നല്‍കാന്‍  കഴിയുന്ന ചില അർത്ഥവത്തായ സമ്മാനങ്ങളെക്കുറിച്ച് ആറിയാം... 

1 /6

 Laughing Buddha-Lord Ganesha  ചിരിക്കുന്ന ബുദ്ധൻ (Laughing Buddha) ഭവനത്തില്‍ സന്തോഷം പ്രദാനം ചെയ്യുന്നതായാണ് വിശ്വാസം.  ഒരാൾ ചിരിക്കുന്ന ബുദ്ധന്‍റെ ( Laughing Buddha)  വയറിൽ തടവിയാൽ അത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.  Laughing Buddha സന്തോഷം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ്.  നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഗണപതിയുടെ മൂര്‍ത്തി നല്‍കാം.   ഗണപതി ജീവിതത്തിൽ ഭാഗ്യവും സമാധാനവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

2 /6

Dream-Catcher ഡ്രീം ക്യാച്ചർ (Dream-Catcher) ആളുകളില്‍ നിന്നും  നെഗറ്റിവിറ്റി, മോശം സ്വപ്നങ്ങൾ, പേടിസ്വപ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. നല്ല സ്വപ്‌നങ്ങള്‍  നല്‍കി നല്ല ഉറക്കം സമ്മാനിക്കുന്നു. 

3 /6

  Feather ഒറ്റയ്ക്കുള്ള  തൂവൽ ഒരു അനുഗ്രഹവും ചിന്താശക്തിയുടെ   (thoughtfulness) പ്രതീകവുമാണെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന്  അവര്‍ അറിയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  അവര്‍ക്ക് ഒരു തൂവല്‍ സമ്മാനമായി നല്‍ക്കുക. 

4 /6

Bamboo Plant മറ്റൊരാൾക്ക്  Bamboo Plant സമ്മാനിക്കുന്നത് അവരുടെ  ജീവിതത്തില്‍  സമ്പത്തും വിജയവും ആരോഗ്യവും സമൃദ്ധിയും വർദ്ധിപ്പിക്കും. നിങ്ങള്‍ക്ക് ഇത് സ്വന്തമായി വാങ്ങി നിങ്ങളുടെ ഭവനത്തില്‍ വയ്ക്കാം.  ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം..... 

5 /6

Birth Stone ustomized birthstones പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാം. രോഗത്തില്‍ നിന്നുള്ള സംരക്ഷണവും മറ്റ്  ശക്തികളും ഉള്ളതിനാൽ ഇത് ഒരു നല്ല സമ്മാനമാണ്. 

6 /6

Evil-eye accessories എല്ലാ നെഗറ്റീവ് എനർജികളിൽ നിന്നും വ്യക്തിയെ അകറ്റി നിർത്താൻ Evil-eye accessories ന് സാധിക്കും.  

You May Like

Sponsored by Taboola