Driving Licence ന് വേണ്ടി ഇനി ടെസ്റ്റ് നൽകേണ്ടതില്ല! പുതിയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നു

ഡ്രൈവിംഗ് ലൈസൻസ് (Driving License) ലഭിക്കുന്നതിനുള്ള മാർഗം ഇനി എളുപ്പമാകാൻ പോകുകയാണ്. ചട്ടങ്ങൾ മാറ്റിക്കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് (Driving Test)പ്രക്രിയ നിർത്തലാക്കുന്നതിനെക്കുറിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിനായി പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഇതിന്റെ ഫലം പോസിറ്റീവ് ആയി തുടരുകയാണെങ്കിൽ ലൈസൻസ് ഉണ്ടാക്കാൻ വളരെ എളുപ്പമായിരിക്കും.

 

1 /4

നിലവിലെ ചട്ടമനുസരിച്ച്, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ നിങ്ങൾക്ക് ആർ‌ടി‌ഒ ഓഫീസിൽ പോയി ഡ്രൈവിംഗ് ടെസ്റ്റ് നൽകണം. നിങ്ങൾ ആ ടെസ്സിൽ  പരാജയപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സാഹചര്യത്തിലും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല കൂടാതെ നിങ്ങളുടെ അപേക്ഷാ ഫോം റദ്ദാക്കപ്പെടും. അതേസമയം, ടെസ്റ്റ് വിജയിക്കുമ്പോൾ, നിങ്ങൾക്ക് ആദ്യം ഒരു ലേണേഴ്സ് ലൈസൻസ് ലഭിക്കും. അതിനുശേഷം 6 മാസത്തിനുള്ളിൽ ഒരു സ്ഥിര ലൈസൻസ് ഉണ്ടാക്കേണ്ടതുണ്ട്.

2 /4

അധികാരികൾ പറയുന്നതനുസരിച്ച് സർക്കാർ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് ടെസ്റ്റിൽ പാസാകുന്നതിനോ പരാജയപ്പെടുന്നതിനോ അംഗീകാരം നൽകുന്നതിനെ കുറിച്ച് പരിഗണിക്കുകയാണ്.  അതായത് ഈ ഡ്രൈവിംഗ് പരിശീലന സ്കൂളുകളിൽ ഡ്രൈവിംഗ് പഠിക്കുന്നവർക്ക് അവരുടെ ലൈസൻസ് ഒരു ടെസ്റ്റും കൂടാതെ നൽകാനാകും.  

3 /4

നിലവിൽ പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ തേടി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിങ്ങൾക്കും നിർദ്ദേശം നൽകണമെങ്കിൽ കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്ക്  https://morth.nic.in/en പോയി നിർദ്ദേശം നൽകാം.

4 /4

ഡ്രൈവിങ് ടെസ്റ്റ് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ പൊതുജനങ്ങൾ പിന്തുണ നൽകിയാൽ കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം പുതിയ നിയമം ഉണ്ടാക്കും. ഇതിന് കീഴിൽ, ഡ്രൈവിംഗ് കോച്ചിംഗ് സെന്ററുകൾക്ക് ഏതെങ്കിലും വ്യക്തിയെ ടെസ്റ്റിൽ വിജയിപ്പിക്കാനോ പരാജയപ്പെടാനോ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ആ കേന്ദ്രങ്ങളെ മാത്രമേ സർക്കാർ അംഗീകരിക്കുകയുള്ളൂ മാത്രമല്ല അവർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാക്കുന്നതിന് അനുവാദമുള്ളൂ.  

You May Like

Sponsored by Taboola