Protein Rich Fruits: ഇറച്ചിയും മുട്ടയും മാത്രമല്ല, ഈ 4 പഴങ്ങൾ കഴിച്ചാൽ മതി പ്രോട്ടീന്‍ കുറവ് പരിഹരിക്കാം

Protein Rich Fruits: പ്രോട്ടീൻ എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ എത്തുന്നത്‌  മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങളാണ്. ഇപ്പോൾ എല്ലാവർക്കും നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ കഴിയില്ല, അവർക്ക് മറ്റ് വഴികൾ തേടേണ്ടിവരുന്നു. ശരീരത്തെ ശക്തിപ്പെടുത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന പ്രോട്ടീൻ  വളരെ പ്രധാനപ്പെട്ട ഒരു പോഷകമാണ്, ശരീരത്തിൽ ഒരിക്കലും ഈ പോഷകത്തിന്‍റെ കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനാല്‍, സസ്യാഹാരികള്‍ക്കായി പ്രോട്ടീൻ കൊണ്ട് സമ്പന്നമായ ചില പഴങ്ങള്‍ അറിയാം. ഈ പഴങ്ങള്‍  ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ശരീരത്തില്‍ പ്രോട്ടീന്‍റെ കുറവ് ഉണ്ടാകാതെ പരിഹരിക്കും. 
 

1 /5

പ്രോട്ടീൻ പഴങ്ങൾ   പ്രോട്ടീനിനായി വളരെയധികം മാംസം കഴിക്കുന്നത് അപകടകരമാണ്. കാരണം ഇത് നിങ്ങളുടെ ശരീരത്തില്‍ ധാരാളം കൊഴുപ്പ് നൽകുന്നു, വയറിലും അരയിലും കൊഴുപ്പ് അടിഞ്ഞുകൂടും. കൊഴുപ്പ് അടങ്ങിയിട്ടില്ലാത്തതും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടിവരും. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ഇതിനു ഒരു പരിഹാരമാണ്.   

2 /5

പേരക്ക   നേരിട്ടോ സാലഡ് രൂപത്തിലോ ജ്യൂസ്, ജെല്ലി എന്നിവയുടെ രൂപത്തിലോ കഴിക്കാവുന്ന വളരെ രുചിയുള്ള പഴമാണ് പേരക്ക. ഇതിന് പിങ്കും വെള്ളയും നിറത്തിലുള്ള പൾപ്പ് ഉണ്ട്. ഇത് നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. 100 ഗ്രാം പേരയ്ക്ക കഴിച്ചാൽ ഏകദേശം 2.6 ഗ്രാം പ്രോട്ടീൻ ലഭിക്കും.  

3 /5

ഈന്തപ്പഴം  നൂറ്റാണ്ടുകളായി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ  ഒരു പ്രധാന പഴമാണ് ഈന്തപ്പഴം. ഇതിന്‍റെ രുചി ബാലരെ എല്ലാവരെയും ആകർഷിക്കുന്നു. നിങ്ങൾക്ക് ഇത് പല തരത്തിൽ കഴിക്കാം.  100 ഗ്രാം ഈന്തപ്പഴത്തിൽ 2.45 ഗ്രാം പ്രോട്ടീനും 8 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.

4 /5

ഉണക്കമുന്തിരി ഉണക്കമുന്തിരി പലതരം പാചകക്കുറിപ്പുകളിലും മധുരപലഹാരങ്ങളിലും ഉപയോഗിക്കുന്നു, മുന്തിരി ഉണക്കിയാണ് ഇത് തയ്യാറാക്കുന്നത്,  ഓരോ 100 ഗ്രാം ഉണക്കമുന്തിരിയിലും ഏകദേശം 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

5 /5

ഉണക്കിയ പ്ലം  പ്രോട്ടീന്‍റെ സമ്പന്നമായ ഉറവിടമായി കണക്കാക്കപ്പെടുന്ന ഒന്നാണ് പ്ലം. പല തരത്തിലുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഒന്നാണ് പ്ലം. 100 ഗ്രാം പ്ളം കഴിച്ചാൽ, നിങ്ങൾക്ക് 2.18 ഗ്രാം പ്രോട്ടീനിനൊപ്പം 7 ഗ്രാം ഡയറ്ററി ഫൈബറും ലഭിക്കും.

You May Like

Sponsored by Taboola