Hi-Tech മാതൃകയില്‍ രാജധാനി-ശതാബ്ദി ട്രെയിന്‍

  • Dec 01, 2017, 15:54 PM IST
1 /7

 റെയില്‍വേ മന്ത്രാലയം 'പരിയോജനാ സ്വര്‍ണ്ണ' പദ്ധതിയിലൂടെ 14 രാജധാനി ട്രെയിനുകളെയും, 15 ശതാബ്ദി ട്രെയിനുകളിളെയും ആധുനീവല്‍ക്കരിക്കുന്നു. ഇതില്‍ സുരക്ഷാ സംവിധാനങ്ങളും ആധുനീകരിക്കുന്നുണ്ട്.

2 /7

ഈ പ്രൊജക്റ്റിനുവേണ്ടി മന്ത്രാലയം ഒന്‍പത് ടീം ഉണ്ടാക്കിയിട്ടുണ്ട്.  എല്ലാ ടീമിലും റെയില്‍വേയുടെ ഒരോ ഓഫീസര്‍ ഉണ്ടായിരിക്കും.  എല്ലാ സംവിധാനവും തയ്യാറായിട്ടുള്ള ഈ ട്രെയിന്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും യാത്രയാരംഭിക്കും.

3 /7

യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 10 കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഇതില്‍ ശുചിത്വമുള്ള കോച്ച്, നല്ല ഭക്ഷണം, നല്ല കിടക്ക, സ്റ്റാഫിന്‍റെ പെരുമാറ്റം, സുരക്ഷ വിനോദത്തിനുവേണ്ടിയുള്ള ഉപാധികള്‍ എന്നിവ ഉള്‍പ്പെടും.

4 /7

വൃത്തിയും, ശുദ്ധവുമായ ടോയ്‌ലറ്റ് ആണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.  നല്ല വാഷ്‌ബേസിനുണ്ട്, ഗീസര്‍ ഉണ്ട്. ടോയ്‌ലറ്റില്‍ സോപ്പ് എപ്പോഴും ഉണ്ടാകും അതുമാത്രമല്ല നല്ല ഒരു ടെസ്റ്റ്ബിന്നും ഉണ്ട്.

5 /7

കോച്ചുകള്‍ക്ക് പല അന്താരാഷ്ട്ര കളറുകളാണ് നല്‍കിയിരിക്കുന്നത്.  കോച്ചിന്‍റെ തറയും നല്ല ഭംഗിയുള്ളതും വൃത്തിയുള്ളതുമാണ്‌

6 /7

ഫസ്റ്റ് എസി യാത്രക്കാര്‍ക്ക് രണ്ട് നിറത്തിലുള്ള കമ്പിളികള്‍ ലഭിക്കും.  മുകളിലേയ്ക്ക് കയറുവാന്‍ പടികളും ഉണ്ട്.  പേപ്പറുകള്‍ വയ്ക്കുന്നതിന് പുതിയതരം ഡിസൈനില്‍ ബാഗ്‌ ഉണ്ട്.  അതില്‍ മൊബൈല്‍ വയ്ക്കാന്‍ വേറെ അറയുണ്ട്.  

7 /7

കൂടുതല്‍ നിരീക്ഷണത്തിനുവേണ്ടി വാതിലിലും, കിടക്കയുടെ അടുത്തും സിസിടിവി ക്യാമറ വച്ചിട്ടുണ്ട്

You May Like

Sponsored by Taboola