RRR Heroine: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി RRR നായിക ഒലീവിയ മോറിസ് (Olivia Morris)

1 /6

ബാഹുബലിയ്ക്ക് ശേഷം   ആരാധകര്‍  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  RRR (രൗദ്രം, രണം, രുധിരം) ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തി സംവിധായകൻ എസ്എസ് രാജമൗലി (S S Rajamouli).

2 /6

 ബ്രിട്ടീഷ് സുന്ദരിയായ  ഒലീവിയ മോറിസ്  (Olivia Morris)ആണ് ചിത്രത്തിലെ നായിക ഒലീവിയ മോറിസിന്‍റെ പിറന്നാള്‍ ദിനത്തിലാണ്  രാജമൗലി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. 

3 /6

ബ്രിട്ടീഷ്  റോയൽ വെൽഷ് കോളേജ് ഓഫ് മ്യൂസിക് ആന്റ് ഡ്രാമയിൽ നിന്നും ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ഒലീവിയ സിനിമയിലേക്ക് എത്തുന്നത്. ഒലീവിയയുടെ ആദ്യ ചിത്രം കൂടിയാണ് RRR.

4 /6

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യൻ പശ്ചാത്തലത്തിലാണ് രാജമൗലി  RRR സിനിമ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജൂനിയർ എൻടിആറിന്‍റെ നായികയായിട്ടാണ്  ഒലീവിയ എത്തുന്നത്. കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ജൂനിയർ എൻടിആർ അവതരിപ്പിക്കുന്നത്.

5 /6

1920 പശ്ചാത്തലത്തിൽ കഥ പറയുന്ന RRR തെലുങ്കു സ്വാതന്ത്ര്യ സമരനായകരായ അല്ലൂരി സീതാരാമ രാജുവിന്‍റെയും കൊമരു ഭീമിന്‍റെയും കഥയാണ് പറയുന്നത്. രാം ചരൺ ആണ് അല്ലൂരി രാജുവായി വേഷമിടുന്നത്.

6 /6

RRR 2021 ഒക്ടോബർ  13ന് റിലീസ് ചെയ്യും. ദിവസങ്ങൾക്ക് മുമ്പാണ് രാജമൗലി ചിത്രത്തിന്‍റെ  റിലീസ് പ്രഖ്യാപിച്ചത്.  450 കോടി മുതല്‍മുടക്കിലാണ് ചിത്രം  ഒരുങ്ങുന്നത്.  10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.  ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് RRR. ബാഹുബലിയിലെ ദൃശ്യവിസ്മയത്തേക്കാള്‍ മികച്ചതായിരിക്കും  RRR കാഴ്ച്ചവയ്ക്കുക  എന്ന പ്രതീക്ഷയിലാണ് ആരാധകർ.

You May Like

Sponsored by Taboola