Shani in Kumbh 2024: ശനി ദേവൻ കൃപ വര്‍ഷിക്കും! 2024ൽ ഈ രാശിക്കാരുടെ ഭാഗ്യം ഉണരും!!

Saturn in Aquarius 2024: ജ്യോതിഷത്തില്‍ ശനി ദേവന്‍ നീതിയുടെ ദൈവമായി കണക്കാക്കപ്പെടുന്നു. ശനി ദേവൻ ഒരു വ്യക്തിക്ക് തന്‍റെ കര്‍മ്മത്തിനനുസരിച്ച്  ഫലം നല്‍കുന്നു. 

ജ്യോതിഷം അനുസരിച്ച് ശനിയുടെ സ്വാധീനം ദരിദ്രനെ പോലും കോടീശ്വരനാക്കും, അതേസമയം ശനിയുടെ കോപത്തിന് ഒരു കോടീശ്വരനെ തെരുവിലിറക്കാനും കഴിയും.

1 /4

നീതിയുടെ ദൈവമായ ശനി ദേവന്‍ ഇപ്പോള്‍ കുംഭ രാശിയിലാണ്. ജ്യോതിഷം പറയുന്നതനുസരിച്ച്  2024-ൽ ശനി കുംഭത്തിൽ തുടരും. ശനിയുടെ മാറുന്ന ചലനം 12 രാശികളെയും ബാധിക്കുന്നു. ഇത് മൂന്ന് രാശിക്കാരെ പ്രത്യേക രീതിയിൽ ബാധിക്കും. ഈ 3 രാശികളെകുറിച്ച് അറിയാം. 

2 /4

മേടം രാശി (Aries Zodiac Sign)   മേടം രാശിക്കാർക്ക് 2024 വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലികളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും. കരിയറിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. പണം നിക്ഷേപിക്കാൻ പുതിയ വഴികൾ കണ്ടെത്താം. എന്നാൽ ഏറെ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക.

3 /4

ചിങ്ങം രാശി (Leo Zodiac Sign)   ചിങ്ങം രാശിക്കാർക്ക് 2024 ൽ ശനി ദേവൻ പല  നേട്ടങ്ങളും പ്രദാനം ചെയ്യും. പുതിയ സാമ്പത്തിക  സ്രോതസ്സുകൾ തുറന്നു കിട്ടും.  നിങ്ങളുടെ കരിയറിൽ പുരോഗതിയും പുതിയ ജോലിയ്ക്ക് അവസരവും ലഭിക്കും. ഇത് നിങ്ങളുടെ കരിയറിനെ കൂടുതൽ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അടുത്ത വർഷം മികച്ചതായിരിക്കും. സമൂഹത്തിൽ ബഹുമാനവും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെങ്കിലും എല്ലാം സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. 

4 /4

തുലാം രാശി  (Libra Zodiac Sign)     തുലാം രാശിക്കാർക്ക് 2024 ഏറെ ശുഭകരമായിരിയ്ക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയും. അടുത്ത വർഷം ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗം പിടിപെടാനുള്ള സാധ്യതയുണ്ടാകും. കുട്ടികൾ പരീക്ഷകളിൽ വിജയിക്കും. കുടുംബവുമായുള്ള ബന്ധവും കൂടുതൽ ആഴത്തിലാകുകയും കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് അവസരം ലഭിക്കുകയും ചെയ്യും.

You May Like

Sponsored by Taboola