Green tea: നിങ്ങളുടെ പ്രഭാതം ​ഗ്രീൻ ടീയോടെ തുടങ്ങൂ; നിരവധിയാണ് ​ഗുണങ്ങൾ

ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഇത് ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ​ഗ്രീൻ ടീ വിവിധ തരത്തിലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ​ഗ്രീൻ ടീ സഹായിക്കുന്നു.

  • Nov 16, 2022, 13:00 PM IST
1 /5

ഗ്രീൻ ടീ തലച്ചോറിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ കഴിയുന്ന അമിനോ ആസിഡായ എൽ-തിയനൈൻ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.

2 /5

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കുന്നു. ഗ്രീൻ ടീ കുടിക്കുന്നവർക്ക് അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി ഗവേഷണങ്ങൾ പറയുന്നു.

3 /5

ഗ്രീൻ ടീയിലെ ബയോ ആക്റ്റീവ് ഘടകങ്ങൾ തലച്ചോറിനെ പല തരത്തിൽ സംരക്ഷിക്കും. പ്രായമായവരിൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ​ഗ്രീൻ ടീ കുടിക്കുന്നവരിൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.  

4 /5

ഗ്രീൻ ടീ മൊത്തം കൊളസ്ട്രോളിന്റെയും എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കും. ഗ്രീൻ ടീ കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

5 /5

ചില പഠനങ്ങൾ പ്രകാരം ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കും. അടിവയറ്റിലെ ദോഷകരമായ കൊഴുപ്പ് കളയാൻ ​ഗ്രീൻ ടീ ഫലപ്രദമാണ്.

You May Like

Sponsored by Taboola