OTT releases: വാരിസ്, വീരസിംഹ റെഢി, മൈക്കിൾ... ഒടിടിയിൽ ഈ ആഴ്ച എത്തിയിരിക്കുന്ന ചിത്രങ്ങൾ ഇവയാണ്

ദളപതി വിജയുടെ വാരിസ് മുതൽ നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി വരെ, വ്യത്യസ്ത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങൾ ഇവയാണ്.

  • Feb 25, 2023, 08:27 AM IST
1 /5

ദളപതി വിജയും രശ്മിക മന്ദാനയും അഭിനയിച്ച ഫാമിലി ആക്ഷൻ ഡ്രാമയായ വാരിസ് ഫെബ്രുവരി 22 മുതൽ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

2 /5

നന്ദമുരി ബാലകൃഷ്ണയുടെ ആക്ഷൻ ചിത്രം വീരസിംഹ റെഢി ഫെബ്രുവരി 23 മുതൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.

3 /5

സുദീപ് കിഷൻ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ നിയോ-നോയർ ആക്ഷൻ ത്രില്ലർ മൈക്കിൾ ഫെബ്രുവരി 24 ന് ആഹായിൽ സ്ട്രീമിങ് ആരംഭിച്ചു.

4 /5

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാളം-തമിഴ് ദ്വിഭാഷാ ഡ്രാമാ ചിത്രം നൻപകൽ നേരത്ത് മയക്കം ഫെബ്രുവരി 23 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു.

5 /5

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച മലയാള ക്രൈം ചിത്രം തങ്കം ഫെബ്രുവരി ഇരുപതിന് പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു.

You May Like

Sponsored by Taboola