Trisha: അതിസുന്ദരിയായി തൃഷ; പ്രായം റിവേഴ്സ് ഗിയറിൽ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് തൃഷ കൃഷ്ണൻ. പ്രായം കൂടുംതോറും തൃഷ കൂടുതൽ സുന്ദരിയാകുകയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. 

 

Latest pictures of Trisha: പരസ്യ ചിത്രങ്ങളിലൂടെയാണ് തൃഷ സിനിമയിലെത്തുന്നത്. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ തൃഷ പങ്കെടുത്തിരുന്നു. 

1 /7

അടുത്തിടെ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ൽ തൃഷ പ്രധാന കഥാപാത്രമായെത്തിയിരുന്നു. ചിത്രത്തിലെ തൃഷയുടെ വേറിട്ട ലുക്ക് ശ്രദ്ധേയമായി. 

2 /7

മണിരത്നം ചിത്രത്തിൽ കുന്ദവൈ എന്ന രാജകുമാരി ആയാണ് തൃഷ അഭിനയിച്ചത്. തൃഷയുടെ പ്രകടനം വലിയ കയ്യടി നേടിയിരുന്നു.

3 /7

പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചിത്രത്തിൻറെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ തൃഷ എത്തിയിരുന്നു. 

4 /7

അതിസുന്ദരിയായാണ് തൃഷ ചടങ്ങിനെത്തിയത്. ചടങ്ങിലെ ചിത്രങ്ങൾ തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

5 /7

പ്രായം 40ലേയ്ക്ക് അടുക്കുമ്പോഴും അന്നും ഇന്നും തൃഷയുടെ ലുക്കിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ഇതുവരെ തൃഷ വിവാഹം കഴിച്ചിട്ടില്ല.

6 /7

പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും താത്പ്പര്യമില്ലെന്നാണ് തൃഷയുടെ നിലപാട്. അനുയോജ്യനായ വ്യക്തിയെ കണ്ടുമുട്ടിയാൽ വിവാഹം കഴിക്കുമെന്നും താരം പറഞ്ഞിരുന്നു. 

7 /7

തൃഷയുടെ പ്രണയങ്ങളും പ്രണയത്തകർച്ചകളും എന്നും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരുന്നു. ഇതാണ് താരം വിവാഹത്തിൽ നിന്ന് അകന്ന് നിൽക്കാൻ കാരണമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. 

You May Like

Sponsored by Taboola