Vastu Tips: കണ്ണാടി വയ്ക്കേണ്ടത് വീടിന്റെ ഈ ദിശയിൽ; ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും, സമ്പത്ത് വർധിക്കും

കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകാൻ വാസ്തുശാസ്ത്രത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ തെറ്റുകളും അശ്രദ്ധകളും സന്തോഷവും സമാധാനവും കെടുത്തും.

  • Apr 17, 2024, 14:37 PM IST

ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വാസ്തുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1 /5

എല്ലാ വീട്ടിലും അലങ്കാരത്തിനായി കണ്ണാടി വയ്ക്കാറുണ്ട്. എന്നാൽ ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കണ്ണാടിയിൽ പൊടി പടലങ്ങൾ അടിഞ്ഞുകൂടുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. കണ്ണാടി ദിവസവും വൃത്തിയാക്കണം.

2 /5

വീടിൻറെ തെക്ക് ഭാഗത്തുള്ള ഭിത്തിയിൽ കണ്ണാടി സ്ഥാപിക്കരുത്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. വടക്ക് കിഴക്ക് ഭാഗത്ത് മാത്രം കണ്ണാടി സ്ഥാപിക്കുക. പൊട്ടിയ കണ്ണാടി വീട്ടിൽ സൂക്ഷിക്കരുത്.

3 /5

വീടുകളിലെ ജനലുകളും വാതിലുകളും വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ജനലുകളിലും വാതിലുകളിലും പൊടി അടിഞ്ഞുകൂടുന്നതും ചിലന്തിവല കെട്ടുന്നതും ഐശ്വര്യക്കേടാണ്.

4 /5

വീടിൻറെ വാസ്തു അവിടെ താമസിക്കുന്നവരിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. രാവിലെ ശംഖ് ഊതുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യുന്നു.

5 /5

വീട്ടിൽ ഗംഗാജലം ഉണ്ടെങ്കിൽ അത് വീടിൻറെ വടക്ക് കിഴക്ക് കോണിൽ സൂക്ഷിക്കുക. ഗംഗാജലം ഒരിക്കലും പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിക്കരുത്. ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola