Shukra Gochar 2024: ഈ നാല് രാശിക്കാർക്ക് സന്തോഷ വാർത്ത; ശുക്ര സംക്രമണത്താൽ സാമ്പത്തിക നേട്ടം

Venus transit 2024: ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിന് ശേഷം രാശിമാറ്റം നടത്തുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.

  • Apr 20, 2024, 18:52 PM IST
1 /5

ഏപ്രിൽ 25ന് ശുക്രൻ മേടരാശിയിൽ പ്രവേശിക്കും. ഇത് നാല് രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ജോലിയിൽ ഉയർച്ചയും നൽകും. ശുക്ര സംക്രമണം മൂലം ഐശ്വര്യമുണ്ടാകുന്ന രാശികൾ ഏതെല്ലാമാണെന്ന് അറിയാം.

2 /5

ശുക്ര സംക്രമണം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. കോടതിയുമായി ബന്ധപ്പെട്ട കേസുകൾ അവസാനിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ ഉയർച്ചയുണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. മതപരമായ കാര്യങ്ങളിൽ താത്പര്യം വർധിക്കും. കുടുംബ ബന്ധങ്ങൾ ശക്തമാകും.

3 /5

ചിങ്ങം രാശിക്കാർക്ക് ശുക്ര സംക്രമണം നല്ല ഫലങ്ങൾ നൽകും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. നിക്ഷേപം നടത്താൻ അനുയോജ്യമായ സമയമാണ്. ആത്മീയ കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് പൂർണപിന്തുണ ലഭിക്കും. പുതിയ വരുമാന സ്രോതസ് സൃഷ്ടിക്കപ്പെടും.

4 /5

കന്നി രാശിക്കാരുടെ ജീവിതത്തിൽ വിജയം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർക്ക് മികച്ച സമയമാണ്. വലിയ ലാഭം ഉണ്ടാകും.

5 /5

വൃശ്ചികം രാശിക്കാരുടെ സുഖസൌകര്യങ്ങൾ വർധിക്കും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. വിവാഹം കഴിക്കാത്തവർക്ക് നല്ല വിവാഹാലോചനകൾ വരാം. വിദേശത്ത് ഉന്നത പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola