Vipreet Rajyog: ഇടവ രാശിയിൽ വിപരീത രാജയോഗം; ഈ രാശിക്കാർ ഒരു വർഷത്തേക്ക് സൂക്ഷിക്കുക!

Vipreet Rajyog In Vrishabh Rashi: ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം രൂപീകരിച്ചിരിക്കുകയാണ്.  അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം.

Vipreet Rajyog 2024: ജ്യോതിഷത്തിൽ ദേവഗുരു വ്യാഴത്തെ ഭാഗ്യത്തിൻ്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  ഒരു വ്യക്തിയുടെ ജാതകത്തിൽ ഗുരു വ്യാഴത്തിൻ്റെ സ്ഥാനം നല്ലതായിരിക്കുമ്പോൾ ആ വ്യക്തിയുടെ ഭാഗ്യം തെളിയും. 

1 /10

ജ്യോതിഷ പ്രകാരം ഇടവ രാശിയിൽ വിപരീത രാജയോഗം രൂപീകരിച്ചിരിക്കുകയാണ്.  അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ്, ആരോഗ്യം, ജോലി, ദാമ്പത്യ ജീവിതം എന്നിവയിൽ പ്രശ്നങ്ങൾ നേരിടാം. അടുത്ത ഒരു വർഷത്തേക്ക് ഏതൊക്കെ രാശിക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയാം. 

2 /10

ജ്യോതിഷത്തിൽ ദേവഗുരു വ്യാഴത്തെ ഭാഗ്യത്തിൻ്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഗുരു വ്യാഴത്തിൻ്റെ സ്ഥാനം നല്ലതായിരിക്കുമ്പോൾ ആ വ്യക്തിയുടെ ഭാഗ്യം തെളിയും. 

3 /10

ജാതകത്തിൽ ഭാഗ്യത്തിന് കാരണക്കാരനായ ഗ്രഹത്തിൻ്റെ സ്ഥാനം ദുർബലമാകുമ്പോൾ വ്യക്തിയുടെ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. 

4 /10

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദേവഗുരു വ്യാഴം മേടം വിട്ട് ഇടവത്തിൽ  പ്രവേശിച്ചു.  ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെട്ടു. 

5 /10

ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ഈ യോഗം ഗുണങ്ങൾ നൽകും എന്നാൽ മറ്റു ചിലർക്ക് ദോഷമുണ്ടാക്കും.  വിപരീത രാജയോഗത്തിലൂടെ സൂക്ഷിക്കേണ്ട രാശിക്കാർ ഏതൊക്കെ എന്നറിയാം...  

6 /10

ഇടവം (Taurus): ഇടവ രാശിക്കാർക്ക് വിപരീത രാജയോഗത്തിൻ്റെ പ്രഭാവം തൊഴിൽപരമായി അൽപ്പം നല്ലതായിരിക്കില്ല. പഠനത്തിൽ മനസ്സ് അസ്വസ്ഥമാകും, വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് ഈ സമയം ശുഭകരമല്ല. നന്നായി ആസൂത്രണം ചെയ്ത പദ്ധതി മുടങ്ങിയേക്കാം, സർക്കാർ ജോലി ചെയ്യുന്നവർ ചെറിയ ബുദ്ധിമുട്ടുകൾ വന്നുചേരും

7 /10

മിഥുനം ((Gemini):  മിഥുന രാശിയിലുള്ളവർക്ക് ഈ രാജയോഗം ആരോഗ്യത്തിൻ്റെ കാര്യത്തിൽ നല്ലതായിരിക്കില്ല. ഉദരം, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഭക്ഷണ ശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം മോശമാകും.  പഴയ രോഗം വീണ്ടും പുതിയതായി മാറിയേക്കാം, ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത്

8 /10

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ വന്നേക്കാം.  വിപരീത രാജയോഗം ബിസിനസിനെ ബാധിക്കും,  അതുമൂലം നഷ്ടത്തിന് സാധ്യത, പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ച് ദിവസത്തേക്ക് അത് മാറ്റിവയ്ക്കുക.  അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കും, എന്തെങ്കിലും കാര്യം ചെയ്യുന്നതിനുമുമ്പ് കൃത്യമായ ഉപദേശം തേടുക.

9 /10

മകരം (Capricorn): വൈദിക ജ്യോതിഷപ്രകാരം ദേവഗുരു വ്യാഴം സൃഷ്ടിച്ച വിപരിത രാജയോഗത്തിൻ്റെ പ്രഭാവം മകരം രാശിയിലുള്ളവരുടെ ദാമ്പത്യ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. വിവാഹിതരായവരുടെ ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം, നിങ്ങളുടെ പങ്കാളിയുമായി ചില വിഷയങ്ങളിൽ തർക്കമുണ്ടാകാം, അതുമൂലം അഭിപ്രായവ്യത്യാസമുണ്ടാകാം, ഭർതൃ വീട്ടിൽ നിന്നും ദുഃഖകരമായ വാർത്തകൾ ലഭിച്ചേക്കാം. സംസാരത്തിൽ മാധുര്യം നിലനിർത്തുക അല്ലാത്തപക്ഷം കുടുംബ ജീവിതത്തിലെ ബന്ധങ്ങളും വഷളായേക്കാം

10 /10

മീനം (Pisces):  മീന രാശിക്കാർക്ക് വിപരീത രാജയോഗം ജോലിയുടെ കാര്യത്തിൽ കുറച്ച് ബുദ്ധിമുട്ടുകൾ കൊണ്ടുവരും.  കാരണം ജോലി മാറുന്ന സാഹചര്യം ചില കാരണങ്ങളാൽ നടക്കില്ല, പ്രമോഷനും ഉണ്ടാവില്ല, ജോലിസ്ഥലത്ത് മുതിർന്നവരുമായി തർക്കമുണ്ടാകാം അതുമൂലം വരുമാനം വർദ്ധിക്കാനുള്ള സാധ്യതയും കുറയും, സംസാരത്തിൽ മാധുര്യം നിലനിർത്തുക. അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ദോഷം ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola