Water Diseases: ശുചിത്വമില്ലായ്മ ഈ ജലജന്യ രോ​ഗങ്ങളിലേക്ക് നയിക്കും; ശ്രദ്ധിക്കുക

ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം ആളുകൾ മലിനമായ കുടിവെള്ള സ്രോതസ്സ് ഉപയോഗിക്കേണ്ടതായി വരുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

  • Mar 24, 2023, 13:10 PM IST
1 /5

സുരക്ഷിതമല്ലാത്തതും മലിനമായതുമായ വെള്ളം പല രോഗങ്ങൾക്കും കാരണമാകുന്നു. മലിനജലം മൂലമുണ്ടാകുന്ന രോ​ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

2 /5

വയറിളക്കം ​ഗുരുതരമായ സാഹചര്യമാണ് അതിസാരം അഥവാ ഡയേറിയ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് അതിസാരം. മലിനമായ വെള്ളത്തിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസുകൾ, ബാക്ടീരിയകൾ, പരാന്നഭോജികൾ എന്നിവ അടങ്ങിയിരിക്കാം.

3 /5

കോളറ ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. ഇത് സാധാരണയായി മലിനമായ ജലത്തിന്റെ ഉപഭോഗം മൂലമാണ് സംഭവിക്കുന്നത്. ചിലർക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെടില്ല, മറ്റുള്ളവർക്ക് വയറിളക്കവും നിർജ്ജലീകരണവും ഉണ്ടാകാം. ​ഗുരുതരമായ കേസുകളിൽ, ഉടൻ വൈദ്യസഹായം തേടേണ്ടതാണ്. കാരണം ഇത് മരണകാരണം വരെ ആയേക്കാവുന്ന ആരോ​ഗ്യപ്രശ്നമാണ്.

4 /5

ഒരു വ്യക്തിക്ക് മലത്തിൽ രക്തമോ മ്യൂക്കസോ ഉള്ള വയറിളക്കം അനുഭവപ്പെടുന്ന അവസ്ഥയാണ് ഡിസെന്ററി. ഇത് സാധാരണ മോശം ശുചിത്വ സാഹചര്യങ്ങളിൽ ജീവിക്കുന്നവരിലാണ് ബാധിക്കുന്നത്. ​ഗുരുതരമായ കേസുകളിൽ ഈ അവസ്ഥ ജീവന് ഭീഷണിയായേക്കാം.

5 /5

ലോകത്തിന്റെ ചില ഭാഗങ്ങളിൽ പോളിയോ വൈറസ് മൂലമുണ്ടാകുന്ന വൈകല്യവും മരണങ്ങളും വീണ്ടും ഉണ്ടാകുന്നുണ്ട്. ഇത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുകയും ചില സന്ദർഭങ്ങളിൽ സുഷുമ്നാ നാഡിയെ ബാധിച്ച് പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യും. ചിലർക്ക് ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടൂ. മറ്റു ചിലർക്ക് മെനിഞ്ചൈറ്റിസ്, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.

You May Like

Sponsored by Taboola