Year Ender 2023: ഇവരാണ് 2023 ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വനിതകൾ, ആരൊക്കെ? അറിയാം...

Women In News At Global Level: 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഡിസംബറിന്റെ അവസാന ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ വർഷം ലോകത്ത് വളരെയധികം പ്രക്ഷുബ്ധതയുണ്ടായി, പല രാജ്യങ്ങളുടെയും അവസ്ഥയും ദിശയും മാറി. 

Year Ender 2023: ഈ വർഷം ലോകമെമ്പാടും നടന്ന സംഭവങ്ങളിൽ ഏറ്റവും കൂടുതൽ ഉയർന്നത് ആരുടെ പേരാണെന്ന് നിങ്ങൾക്കറിയാമോ? ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സ്ത്രീകൾ ആരാണെന്നറിയുമോ? അറിയാം....

1 /5

Taylor Swift: 2023 ൽ ടെയ്‌ലർ സ്വിഫ്റ്റ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഫോബ്‌സ് പട്ടികയിൽ ടെയ്‌ലർ സ്വിഫ്റ്റ് അഞ്ചാം സ്ഥാനത്താണ്. ഈ വർഷം ഒക്ടോബറിലാണ് ടെയ്‌ലർ സ്വിഫ്റ്റ് കോടീശ്വരിയായത്. പ്രശസ്ത സംഗീതജ്ഞയാണ് ടെയ്‌ലർ സ്വിഫ്റ്റ്. പാട്ടുകളിലൂടെയും പ്രകടനത്തിലൂടെയും ഫോബ്‌സ് പട്ടികയിൽ ഇടംനേടിയ ആദ്യ വനിതയാണിവർ. ടെയ്‌ലർ സ്വിഫ്റ്റ് പാട്ടുകളിൽ നിന്നും റോയൽറ്റിയിൽ നിന്നും 500 ദശലക്ഷം ഡോളർ സമ്പാദിച്ചതായിട്ടാണ് പറയപ്പെടുന്നത്. ഇതുകൂടാതെ സംഗീത ലിസ്റ്റിൽ നിന്ന് 500 ദശലക്ഷം ഡോളറും റിയൽ എസ്റ്റേറ്റിൽ നിന്ന് 125 ദശലക്ഷം ഡോളറും ഇവർ സമ്പാദിച്ചിട്ടുണ്ട്.

2 /5

Giorgia Meloni: ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ഈ വർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. ഫോബ്‌സ് പട്ടികയിൽ നാലാം സ്ഥാനത്താണ് മെലോണി. 2022 ഒക്ടോബർ 22 ന് മെലോണി ഇറ്റലിയുടെ കമാൻഡറായി. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് മെലോണി. 1946 ൽ ഇറ്റലി ജനാധിപത്യ രാജ്യമായി മാറുകയും 2022 ൽ മെലോണി ഇറ്റയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി നിയമിതയായി. 2014 മുതൽ ഇറ്റലിയിലെ വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പ്രസിഡന്റ് കൂടിയാണ് മെലോണി.  എന്തും തുറന്നുപറയുന്ന ശൈലിക്ക് പേരുകേട്ടയാളാണ് മെലോണി. അടുത്തിടെ ചൈനയുടെ ബിആർഐ പദ്ധതിയിൽ നിന്ന് പിന്മാറാൻ മലോണി സർക്കാരും തീരുമാനമെടുത്തിരുന്നു.

3 /5

Kamala Harris: ഈ വർഷം ലോകമെമ്പാടും വാർത്തകളിൽ നിറഞ്ഞ വനിതകളിൽ കമല ഹാരിസും ഉൾപ്പെടുന്നു. അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയാണ് കമല ഹാരിസ്. ഇതുകൂടാതെ യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയാണ് കമല ഹാരിസ്. 2021 ജനുവരി 20 ന് കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റായി. ഫോബ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കമല ഹാരിസ്

4 /5

Christine Lagarde: ക്രിസ്റ്റീൻ ലഗാർഡാണ് ഫോർബ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള വനിതയാണ്.  ഇവർ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റാണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മേധാവിയാകുന്ന ആദ്യ വനിതയാണ് ക്രിസ്റ്റീൻ ലഗാർഡ്. 

5 /5

Ursula von der Leyen: ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നാണ്. 2019 ജൂലൈയിലാണ് ഉർസുല വോൺ ഡെർ ലെയ്‌നിന് ഈ ചുമതല ലഭിച്ചത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് ഉർസുല വോൺ ഡെർ ലെയ്ൻ. ഉർസുല വോൺ ഡെർ ലെയ്ൻ ഏറ്റവും ശക്തയായ സ്ത്രീയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

You May Like

Sponsored by Taboola