ഏഷ്യ കപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മല്‍സര൦ നടക്കുന്ന ഇന്ന്  നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. 

Last Updated : Sep 21, 2018, 03:59 PM IST
ഏഷ്യ കപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

ഷ്യ കപ്പ് ക്രിക്കറ്റില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ മല്‍സര൦ നടക്കുന്ന ഇന്ന്  നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്. 

ആദ്യ മത്സരത്തില്‍ ഹോങ്കോംഗിനെ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഇങ്ങനെ രണ്ടു മത്സരങ്ങളില്‍ വിജയിച്ചാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്.

അതേസമയം,  ഇന്ത്യന്‍ ടീമില്‍ ചില താരങ്ങളുടെ പരുക്ക് വെല്ലുവിളിയാണ്. ഇന്ത്യന്‍ നിരയില്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ശര്‍ദുല്‍ ഠാക്കുറും സ്പിന്നര്‍ അക്സര്‍ പട്ടേലും കളിക്കില്ല. പകരം ദീപക് ചാഹറും രവീന്ദ്ര ജഡേജയും സിദ്ദാര്‍ഥ് കൗലും ടീമിനൊപ്പം ചേരും. 

അതേസമയം വിരാട് കോഹ്‌ലിയുടെ അഭാവം മത്സരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസ പറഞ്ഞു. ടീമില്‍ തമീല്‍ ഇക്മാബിന്‍റെ അസാന്നിധ്യം തങ്ങള്‍ക്കും തിരിച്ചടിയായിരിക്കുകയാണെന്നും മൊര്‍ത്താസ പറഞ്ഞു.

കൂടാതെ, ഇന്ന് നടക്കുന്ന സൂപ്പർ ഫോറിലെ മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാന്‍  അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാന്‍ മത്സരത്തിനിറങ്ങുന്നതെങ്കില്‍ ബംഗ്ലാദേശിനെ തറപറ്റിച്ച അഫ്ഗാനിസ്ഥാന്‍ തികഞ്ഞ ആത്മവിശ്വസത്തോടെയാകും ഇന്ന് കളത്തിലിറങ്ങുക. 

മുജീബും നബിയും റാഷിദ് ഖാനുമടങ്ങുന്ന ബോളിങ് നിരയാണ് അഫ്ഗാന്റെ കരുത്ത്. രണ്ടു മല്‍സരങ്ങളിലേയും അഫ്ഗാന്റെ ജയത്തില്‍ നിര്‍ണായകമായത് റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിക്കുന്ന ബോളിങ് നിരയാണ്.

മികച്ചനിരയുണ്ടായിട്ടും ഇന്ത്യക്കെതിരെ അതിസമ്മര്‍ദം താങ്ങാനാവാതെ തോറ്റാണ് പാക്കിസ്ഥാന്റെ വരവ്. റാഷിദ് ഖാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ബോള്‍ നിരയെ നേരിടാന്‍ ബാബറും ഷോയബ് മാലികും വിയര്‍ക്കുമെന്നുറപ്പ്.

എന്നാല്‍ പരിചയസമ്പത്തുള്ള പാക് നിരയെ നേരിടാന്‍ അഫ്ഗാന്‍ എന്തു തന്ത്രം ഉപയോഗിക്കുമെന്ന് കാത്തിരുന്ന് കാണാം.അയല്‍ക്കാരുടെ മല്‍സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

 

Trending News