ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റ്: ജപ്പാനെ 10-2ന് തകര്‍ത്ത് ഇന്ത്യ മികച്ച തുടക്കം കുറിച്ചു

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പി.ആര്‍. ശ്രീജേഷിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ജപ്പാനെ 10-2ന് തോല്‍പ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ രൂപീന്ദര്‍പാല്‍ സിങ്ങ് ആറ് ഗോള്‍ നേടി.

Last Updated : Oct 21, 2016, 02:30 PM IST
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്‍റ്: ജപ്പാനെ 10-2ന് തകര്‍ത്ത് ഇന്ത്യ മികച്ച തുടക്കം കുറിച്ചു

കുവാണ്ടന്‍ (മലേഷ്യ): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പി.ആര്‍. ശ്രീജേഷിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ജപ്പാനെ 10-2ന് തോല്‍പ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ രൂപീന്ദര്‍പാല്‍ സിങ്ങ് ആറ് ഗോള്‍ നേടി.

പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ദ്ധന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന്‍റെ ഡബ്ള്‍ ഹാട്രിക്കായിരുന്നു മത്സരത്തിന്‍റെ സവിശേഷത. രൂപീന്ദര്‍ ആറുഗോളുകള്‍ നേടി. രമണ്‍ ദീപ് സിങ് (2), തല്‍വീന്ദര്‍ സിങ്, അഫന്‍ യൂസഫ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. 

ഇന്ത്യന്‍ ഗോള്‍ മഴയില്‍ ജപ്പാന്‍ താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പതറിയെങ്കിലും, വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. തത്ഫലമായി കെന്റ ടനാക്ക, ഹിരോമാസ ഒച്ചിയ എന്നിവര്‍ ഇന്ത്യന്‍ വല കുലുക്കി. 

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മലേഷ്യ 4-2ന് നിലവിലെ ചാമ്പ്യന്മാരായ പാകിസ്താനെ തോല്പിച്ചു. ഫൈസല്‍ സാരിയുടെ ഇരട്ടഗോളും ഫിര്‍ഹാന്‍ അന്‍സാരി, ഷഹ്രില്‍ സാബാ എന്നിവരുടെ ഗോളുകളുമാണ് മലേഷ്യയുടെ വിജയത്തിന് കാരണമായത്.

Trending News