ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന, ട്വന്റി 20: തിരുവനന്തപുരത്തും മത്സരം

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക.

Written by - Zee Malayalam News Desk | Last Updated : Aug 4, 2022, 04:24 PM IST
  • ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്
  • ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്
  • ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക
 ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന, ട്വന്റി 20: തിരുവനന്തപുരത്തും മത്സരം

മുംബൈ: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമായിട്ടുള്ള ഇന്ത്യയുടെ ഏകദിന ട്വന്റി 20 പരമ്പരയ്ക്കുള്ള മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു. ഇന്ത്യയില്‍ വെച്ചാണ് രണ്ട് പരമ്പരയും നടക്കുന്നത്. തിരുവനന്തപുരം ഒരു മത്സരത്തിന് വേദിയാകും.

ഒക്ടോബർ-നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഓരോ പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 മത്സരങ്ങൾ മാത്രമാണുള്ളത്. മൂന്ന് മത്സരങ്ങളുടെ ഏകദിന, ട്വന്‍റി-20 പരമ്പരകളാണ് ദക്ഷിണാഫ്രിക്ക കളിക്കുക.

സെപ്റ്റംബർ 11 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് പരമ്പരകളും നടക്കുക. സെപ്റ്റംബർ 20നാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. മൊഹാലിയിലാണ് ആദ്യ ടി20 മത്സരം നടക്കുന്നത്. രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാം മത്സരം 25ന് ഹൈദരാബാദിലും നടക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News