ബൂട്ടിയയുടെ കഥ ഇനി ബിഗ്‌സ്ക്രീനില്‍!

ക്രിക്കറ്റ് താരം എംഎസ് ധോണി, മേരീ കോം, മില്‍ഖ സിംഗ് എന്നിവരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചിരുന്നു.

Last Updated : Nov 18, 2018, 03:18 PM IST
ബൂട്ടിയയുടെ കഥ ഇനി ബിഗ്‌സ്ക്രീനില്‍!

ന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചി൦ഗ് ബൂട്ടിയയുടെ (Bhaichung Butia) ജീവിതം സിനിമയാകുന്നു. 

ബോളിവുഡ് ഹിറ്റ് ചിത്രങ്ങളായ ഡല്‍ഹി ഹൈറ്റ്‌സ്, സില സില ഗാസിയാബാദ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് കുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. 

ചിത്രത്തിന്‍റെ പേര്, സംവിധായകന്‍, അണിയറപ്രവര്‍ത്തകര്‍, താരങ്ങള്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

2018 റഷ്യന്‍ ലോകകപ്പിനിടക്കാണ് ഇത്തരം ഒരു ആശയം തനിക്ക് ലഭിച്ചതെന്നും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണെന്നും ആനന്ദ് പറയുന്നു.

ക്രിക്കറ്റ് താരം എംഎസ് ധോണി, മേരീ കോം, മില്‍ഖ സിംഗ് എന്നിവരുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ഇളക്കി മറിച്ചിരുന്നു. 

ഇതിന് പിന്നലെയാണ് ബൈച്ചി൦ഗ് ബൂട്ടിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നത്.

സുബ്രതോ കപ്പിലൂടെ പ്രശസ്തനായ ബൂട്ടിയ ഇന്ത്യക്കായി 104 കളികളില്‍ 40 ഗോള്‍ നേടിയിട്ടുണ്ട്. 

മലേഷ്യന്‍ ലീഗില്‍ സാന്നിധ്യമറിയിച്ചതോടെ മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരമായി ബൂട്ടിയ മാറിയിരുന്നു. 

2011ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷം സന്തോഷ് ട്രോഫിയില്‍ സിക്കിം, സിക്കിം യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശീലകനായി സേവനമനുഷ്ടിച്ചു.

ഇതിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബൂട്ടിയ 2014ലും, 2016ലും തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഡാര്‍ജിലിംഗില്‍ മത്സരിച്ചു. ഇരു തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടതോടെ  അദ്ദേഹം ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചു

 

Trending News