Kerala Blasters : കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സൂപ്പർ കപ്പിന് കൊമ്പന്മാരുടെ മജീഷ്യൻ ടീമിൽ ഉണ്ടാകില്ല

Hero Super Cup 2023 : ഏപ്രിൽ എട്ടിനാണ് സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾക്ക് തുടക്കം കുറിക്കുക

Written by - Jenish Thomas | Last Updated : Mar 29, 2023, 07:05 PM IST
  • സ്വകാര്യപരമായ പ്രശ്നത്തെ തുടർന്നാണ് ലൂണ തന്റെ അവധി നീട്ടിയത്
  • ഏപ്രിൽ മൂന്നിനാണ് സൂപ്പർ കപ്പ് ആരംഭിക്കും
Kerala Blasters : കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സൂപ്പർ കപ്പിന് കൊമ്പന്മാരുടെ മജീഷ്യൻ ടീമിൽ ഉണ്ടാകില്ല

ഹീറോ സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. കൊമ്പന്മാരുടെ പ്ലേ മേക്കറായ അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനായി ജേഴ്സി അണിയില്ല. ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം ലൂണ ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ സ്വകാര്യപരമായ പ്രശ്നത്തെ തുടർന്ന് ലൂണ തന്റെ അവധിക്കാലം നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു.

"സ്വകാര്യമായ കാരണങ്ങളായ അഡ്രിയാൻ ലൂണ തന്റെ അവധി നീട്ടിയിരിക്കുന്നതായി ക്ലബ് ഫാൻസിനെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇതെ തുടർന്ന് ലൂണ വരാനിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ പങ്കെടുക്കില്ല. ഈ ടൂർണമെന്റിന്റെ പ്രധാന്യം നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും, പക്ഷെ ടീമിൽ മാറി നിൽക്കാനുള്ള ലൂണയുടെ ആവശ്യത്തെ നമ്മൾ ബഹുമാനിക്കുന്നു. താരത്തിന് എല്ലാ ആശംസകളും നേരുന്നു ഉടൻ ടീമിനൊപ്പം ചേരാൻ സാധിക്കട്ടെ" കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ALSO READ : Lionel Messi: കളം നിറഞ്ഞ് അർജൻ്റീന; ഹാട്രിക്കിലൂടെ സെഞ്ച്വറി തികച്ച് മെസി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kerala Blasters FC (@keralablasters)

ബ്ലാസ്റ്റേഴ്സിന്റെ പ്ലേ മേക്കർ താരമാണ് അഡ്രിയാൻ ലൂണ. കഴിഞ്ഞ രണ്ട് സീസണുകളിൽ ഈ യുറുഗ്വേൻ താരത്തിന്റെ സാന്നിധ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി രണ്ടാം തവണയും പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞഞ രണ്ട് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കോൺട്രിബൂക്ഷനിൽ ആദ്യ സ്ഥാനങ്ങളിൽ ലൂണയുടെ പേര് കാണാൻ സാധിക്കും. താരത്തിന്റെ അഭാവത്തിൽ ഹീറോ കപ്പിന് ഇവാൻ വുകോമാനോവിച്ചും സംഘവും ഇറങ്ങുക എന്ന പറയുന്നത് വലിയ വെല്ലിവിളി സൃഷ്ടിക്കുക തന്നെ ചെയ്യും.

ഹീറോ സൂപ്പർ കപ്പ് 2023

ഏപ്രിൽ മൂന്നിനാണ് സൂപ്പർ കപ്പിന് തുടക്കം കുറിക്കുക. ഏപ്രിൽ എട്ടിന് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കും. കേരളമാണ് ഇത്തവണത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പേരാട്ടത്തിന് സൂപ്പർ കപ്പ് സാക്ഷ്യം വഹിക്കും. ഇരു ടീമുകളും സൂപ്പർ കപ്പിൽ ഒരേ ഗ്രൂപ്പിലാണ് അണിനിരക്കുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി പോരാട്ടം. ഇഎംഎസ് സ്റ്റേഡിയത്തിന് പുറമെ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ടൂർണമെന്റിന് വേദിയാകും.

ഗ്രൂപ്പ് എയിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരുമിച്ചെത്തിയിരിക്കുന്നത്. ഏപ്രിൽ 16നാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി മത്സരം. ഇരു ടീമുകൾക്ക് പുറമെ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയും ഗ്രൂപ്പ് എയിൽ ഇടം നേടി. ക്വാളിഫയർ ജയിച്ചെത്തുന്ന ഐ-ലീഗ് ക്ലബാകും ഗ്രൂപ്പിലെ മറ്റൊരു എതിരാളി. ഐ ലീഗ് ജേതാവായ പഞ്ചാബ് എഫ് സി മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. ബാക്കി ഐ-ലീഗ് ക്വാളിഫയർ മത്സരത്തിലൂടെയാണ് ഓരോ ഗ്രൂപ്പുകളിലും ഇടം നേടുക. ഐ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ് സിക്ക് ഏപ്രിൽ അഞ്ചിനാണ് യോഗ്യത മത്സരം. ലീഗിലെ എട്ടാം സ്ഥാനക്കാരായ ഐസോൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളി. ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗോകുലത്തിന്റെ യോഗ്യത മത്സരം.

നിലവിലെ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ് സി ഗ്രൂപ്പ് ബിയിലും എടികെ മോഹൻ ബഗാനും എഫ് സി ഗോവയും ഗ്രൂപ്പ് സിയിലുമാണ് ഇടം നേടിയിരിക്കുന്നത്. ഐഎസ്എൽ 2022-23 സീസണിന്റെ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സി ചെന്നൈയിൻ എഫ് സി, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഡിയിൽ നിന്നും മത്സരിക്കും.

തുടർന്ന് ഏപ്രിൽ 21ന് സെമി ഫൈനൽ മത്സരം ആരംഭിക്കും. ഗ്രൂപ്പ് ജേതാക്കൾ മാത്രമാണ് സെമിയിലേക്ക് ഇടം നേടുക. ഒറ്റപാദത്തിലാണ് നോക്ക്ഔട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ശേഷം ഏപ്രിൽ 25ന് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റിന്റെ ഫൈനൽ സംഘടിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News