Cristiano Ronaldo : അൽ-നാസറിനായി രണ്ട് പെനാൽറ്റി; ക്രിസ്റ്റ്യാനോ റൊണാൾഡോ 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം

2023 Top Goal Scorers : ഈ വർഷം ഇതുവരെയായി 53 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്

Written by - Jenish Thomas | Last Updated : Dec 27, 2023, 09:51 AM IST
  • 023 അവസാനിക്കുന്നതിന് മുമ്പ് ഒരു മത്സരം കൂടി റൊണാൾഡോയുടെ അൽ-നാസറിന് ബാക്കിയുണ്ട്.
  • 2023ൽ പോർച്ചുഗീസ് സൂപ്പർ താരം ആകെ നേടിയിരിക്കുന്നത് 53 ഗോളുകളാണ്.
  • തൊട്ടുപിന്നിലുള്ള എംബാപ്പെയും ഹാരി കെയിനും 52 ഗോളുകളാണ് ഈ കഴിഞ്ഞ വർഷം നേടിയെടുത്തത്.
Cristiano Ronaldo : അൽ-നാസറിനായി രണ്ട് പെനാൽറ്റി; ക്രിസ്റ്റ്യാനോ റൊണാൾഡോ 2023ൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം

സൗദി പ്രൊ ലീഗിൽ അൽ-ഇത്തിഹാദിനെതിരെ നേടിയ ഇരട്ട ഗോളിലൂടെ 2023ൽ ഏറ്റവും കൂടുതൽ ഗോൾ സ്വന്തമാക്കുന്ന താരമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോ. യുവതാരം കില്യാൻ എംബാപ്പെ, ബയൺ മ്യൂണിക്കിന്റെ ഇംഗ്ലീഷ് താരം ഹാരികെയിൻ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോയുടെ നേട്ടം. 2023 അവസാനിക്കുന്നതിന് മുമ്പ് ഒരു മത്സരം കൂടി റൊണാൾഡോയുടെ അൽ-നാസറിന് ബാക്കിയുണ്ട്.

2023ൽ പോർച്ചുഗീസ് സൂപ്പർ താരം ആകെ നേടിയിരിക്കുന്നത് 53 ഗോളുകളാണ്. തൊട്ടുപിന്നിലുള്ള എംബാപ്പെയും ഹാരി കെയിനും 52 ഗോളുകളാണ് ഈ കഴിഞ്ഞ വർഷം നേടിയെടുത്തത്. ഇരു താരങ്ങൾക്കും ഇനി അടുത്ത വർഷമെ മത്സരമുള്ളൂ. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാലൻഡിന് രണ്ടാം മത്സരങ്ങൾ ഈ വർഷം ബാക്കിയുണ്ട്. 50 ഗോളുകളാണ് ഇതുവരെ നോർവീജിയൻ താരം സ്വന്തമാക്കിട്ടുള്ളത്. പെനാൽറ്റിയിലൂടെയായിരുന്നു കരീം ബെൻസേമയുടെ അൽ-ഇത്തിഹാദിനെതരെ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയത്.

ALSO READ : ISL 2023-24 : വന്നവനും പോയവനും നിന്നവനമെല്ലാം റെഡ് കാർഡ്...! മുംബൈ സിറ്റി മോഹൻ ബഗാൻ മത്സരത്തിൽ പൊരിഞ്ഞ അടി

മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് റൊണാൾഡോയുടെ അൽ-നാസർ ഇത്തിഹാദ് ടീമിനെ തകർത്തത്. റൊണാഡോയ്ക്ക് പുറമെ സാഡിയോ മാനെയും രണ്ട് ഗോളുകൾ നേടി. ബ്രസീലിയൻ താരം ടലിസ്കയാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്. അബ്ദറാസാക്ക് ഹമദുള്ളയാണ് അൽ-ഇത്തിഹാദിന്റെ ഗോൾ സ്കോറർ. ജയത്തോടെ 43 പോയിന്റുമായി അൽ-നാസർ രണ്ടാം സ്ഥാനത്താണ്. അൽ-ഹിലാലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News