പതിനാറാം സ്വര്‍ണം 15 കാരനിലൂടെ; റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലയ്ക്ക് സ്വര്‍ണം

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനീഷ് ഭന്‍വാല സിബിഎസ്ഇയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് എത്തിയത്

Last Updated : Apr 13, 2018, 09:50 AM IST
പതിനാറാം സ്വര്‍ണം 15 കാരനിലൂടെ; റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലയ്ക്ക് സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഷൂട്ടിംഗില്‍ ഇന്ത്യന്‍ സംഘത്തിന് വന്‍കുതിപ്പ്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അനീഷ് ഭന്‍വാലയ്ക്ക് സ്വര്‍ണം. പതിനഞ്ചുകാരനായ അനീഷിലൂടെയാണ് ഇന്ത്യയുടെ പതിനാറാം സ്വര്‍ണം എന്നതാണ് ശ്രദ്ധേയം. 

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനീഷ് ഭന്‍വാല സിബിഎസ്ഇയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് എത്തിയത്. അത് വെറുതെയായില്ല എന്ന് തെളിയിക്കുന്നതായിരുന്നു അനീഷിന്‍റെ പ്രകടനം. ഓസ്ട്രേലിയന്‍ താരത്തെ ആറ് പോയിന്‍റുകള്‍ക്ക് പിന്നിലാക്കിയാണ് ഇന്ത്യയുടെ കൗമാര പ്രതിഭ സ്വര്‍ണം സ്വന്തമാക്കിയത്. 

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരം മനു ഭാക്കറിനും പ്രായം പതിനാറ് മാത്രമാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു മനു ഭാക്കറിന്‍റെ സ്വര്‍ണം. മനു ഭാക്കറിന്‍റെ റെക്കോര്‍ഡ് തകര്‍ത്താണ് അനീഷ് ഭന്‍വാലയുടെ സുവര്‍ണ നേട്ടം. 

Trending News